
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത അഭിമന്യു എന്ന ചിത്രം അന്നത്തെ സൂപ്പർ ഹിറ്റായിരുന്നു. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നല്ല അഭിപ്രായങ്ങളും ഈ സിനിമക്ക് ലഭിക്കുകയും ചെയ്തിരുന്നു. 1991ല്‍ പുറത്തിറങ്ങിയ അഭിമന്യുവില്‍ മോഹന്‍ലാലിനൊപ്പം ശങ്കര്‍, ഗീത, ജഗദീഷ് എന്നിവരാണ് മുഖ്യ വേഷങ്ങളില്‍ എത്തിയത്.

ബോംബേ അധോലോകത്തെ ചുറ്റിപ്പറ്റി നടക്കുന്ന കഥയാണ് സിനിമ പറഞ്ഞത്. സിനിമയിലെ പാട്ടുകളും അന്നത്തെ ഹിറ്റായിരുന്നു. അതിലെ രാമായണ കാറ്റേ എന്ന് തുടങ്ങുന്ന ഗാനരംഗത്തിൽ മാത്രം അഭിനയിച്ച മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥിര സാന്നിധ്യമായ താരമാണ് ശർമിലി. താരത്തെ അറിയാത്ത മലയാളി പ്രേക്ഷകർ കുറവായിരിക്കും അത്രത്തോളം ആരാധകവൃന്ദം താരത്തിനെന്നുമുണ്ട്.

അഭിമന്യു എന്ന സിനിമയിൽ താരം അഭിനയിക്കാൻ എത്തിയതിനെക്കുറിച്ചു താരം പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുള്ളത്. ബോംബെ എന്ന സ്ഥലത്താണ് ഷൂട്ടിംഗ് നടക്കുന്നത് എന്നുള്ളതു കൊണ്ട് ബോംബെയിലേക്ക് വരാൻ കഴിയുമല്ലോ എന്ന് വിചാരിച്ചാണ് ഷൂട്ടിങ്ങിന് എത്തിയതെന്നാണ് താരം പറഞ്ഞു തുടങ്ങുന്നത്.

സിനിമയിൽ അഭിനയിക്കാൻ അവസരം വന്നപ്പോൾ വാപ്പാക്ക് സമ്മതം ഇല്ലായിരുന്നു എന്നും താരം പറഞ്ഞു. ഉടുതുണി ഇല്ലാതെ അഭിനയിച്ച പൈസ ഈ കുടുംബത്തിന് വേണ്ട എന്ന് ഉമ്മ തറപ്പിച്ചു പറഞ്ഞു. അതോടെ ബാപ്പയുടെ കർശന സ്വരം ഒരൽപം കൂടി കടുപ്പം ആയി. പക്ഷേ ബോംബെയിലാണ് ഷൂട്ടിംഗ് എന്ന് പറഞ്ഞ് ബോംബെ കാണാമല്ലോ എന്ന വ്യാജേനയാണ് ബാപ്പയെ സമ്മതിപ്പിച്ചത് എന്നും താരം പറയുകയുണ്ടായി.

ഷൂട്ടിംഗ് സ്ഥലത്ത് എത്തിയപ്പോൾ തന്നെ സംവിധായകൻ പ്രിയദർശന് ഇഷ്ടപ്പെടുകയും സീനിന് യോജിക്കുന്നത് തന്നെയാണെന്ന് തീർച്ചപ്പെടുത്തുകയും ചെയ്തതോടെയാണ് രാമായണ കാറ്റേ എന്ന ഗാന രംഗങ്ങളിൽ അഭിനയിക്കുന്നത്. അവിടെ വെച്ചാണ് മോഹൻലാൽ സാറിനെ ആദ്യമായി കാണുന്നത് അത് വലിയ ആകാംഷയും സന്തോഷവും ഉള്ള അനുഭവമായിരുന്നു എന്നും താരം വ്യക്തമാക്കി.

ഗ്ലാമർ വേഷങ്ങളിൽ എത്തിയ സമയത്ത് തന്നെ താരം ഐറ്റെം ഡാൻസുകളും സിനിമയിൽ താരം ചെയ്തിരുന്നു. ഡാന്‍സ് മാസ്റ്റര്‍ കുമാര്‍ ആണ് തന്റെ ബാപ്പയോട് മോഹൻലാലിനൊപ്പം നൃത്തം ചെയ്യാൻ അതീവ സുന്ദരിയായ ഒരു പെൺകുട്ടിയെ വേണമെന്ന് വിളിച്ച് പറഞ്ഞത്. ആ ക്ഷണമാണ് സിനിമയിലെത്തിച്ചത് എന്നും താരം പറഞ്ഞു. എന്തായാലും ആ പാട്ടിലൂടെ ഒരുപാട് സിനിമയിലേക്ക് അവസരങ്ങൾ ലഭിച്ചിട്ടുണ്ട് എന്ന് താരം സമ്മതിക്കുന്നുണ്ട്.


