
സിനിമാ മേഖല പോലെ തന്നെ സീരിയൽ മേഖലയിൽ ഉള്ളവർക്കും അഭിനയമികവു ഉണ്ടെങ്കിൽ ഒരുപാട് ആരാധകവൃന്ദം ഉണ്ടാകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് സോഷ്യൽ മീഡിയയുടെ വളർച്ച. അതുകൊണ്ടുതന്നെയാണ് നടിയായും മോഡലായും ശ്രീതു കൃഷ്ണൻ എന്ന താരത്തിന് അഭിനയമികവ് പ്രേക്ഷകർ അംഗീകരിക്കുന്നതും സ്വീകരിക്കുന്നതും. അറിയപ്പെടുന്ന നടിയും മോഡലും ആണ് ശ്രീതു കൃഷ്ണൻ.

ശ്രീനിത കൃഷ്ണൻ എന്ന പേര് മാറ്റി പിന്നീട് ശ്രീതു കൃഷ്ണൻ എന്ന പേരിൽ ആണ് താരം ഇപ്പോൾ അറിയപ്പെടുന്നത്. തമിഴ് മലയാളം എന്നീ ഭാഷകളിലെ സീരിയലിൽ ആണ് താരം കൂടുതലും അഭിനയിക്കുന്നത്. അഭിനയിച്ച ഓരോ വേഷങ്ങളിലൂടെയും താരത്തെ ഓർക്കാൻ മാത്രം അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.

2012 മുതലാണ് താരം അഭിനയത്തിൽ സജീവമാകുന്നത്. വിജയ് ടീവീ സംപ്രേഷണം ചെയ്തിരുന്ന 7 സി എന്ന സീരിയലിലൂടെയാണ് തന്റെ അഭിനയം ആരംഭിക്കുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപാട് സീരിയലുകളുടെ ഭാഗമാവുകയും വലിയ ആരാധകർ വൃന്തത്തെ നേടുകയും ചെയ്തു. ഏത് കഥാപാത്രത്തെയും നിഷ്പ്രയാസം സൂക്ഷ്മമായി അവതരിപ്പിക്കാൻ താരത്തിന് കഴിയാറുണ്ട്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന അമ്മയറിയാതെ എന്ന സീരിയലിലെ അലീന എന്ന കഥാപാത്രത്തെ വളരെ മനോഹരമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ താരം വിജയിച്ചിട്ടുണ്ട്. 2020 മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന വിജയകരമായി മുന്നോട്ടു പോകുന്ന സീരിയലാണ് അമ്മയെറിയാതെ. വളരെ മികച്ച പിന്തുണ ആണ് പ്രേക്ഷകർ താരത്തിന് നൽകുന്നത്.

സീരിയൽ മേഖലയിൽ മാത്രമല്ല മോഡലിംഗ് രംഗത്തും താരം ചുവടു ഉറപ്പിച്ചിട്ടുണ്ട്. അതിനു പുറമേ സീ കേരളം അവതരിപ്പിച്ചിരുന്ന ബോയിങ് ബോയിങ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർഥി കൂടിയായിരുന്നു താരം. വളരെ പെട്ടന്നാണ് വലിയ ആരാധക ലോകത്തെ താരം നേടിയത്. തന്റെ അഭിനയ മികവ് തന്നെയാണ് അതിനു പിന്നിൽ.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഒരുപാട് ഫോട്ടോകൾ താരം ഇൻസ്റ്റാഗ്രാമിൽ നിരന്തരമായി ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഏത് ഡ്രസ്സ് ഇട്ടാലും അടിപൊളി ലൂക്കിൽ സുന്ദരിയായാണ് താരം ഫോട്ടോകളിൾ പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോൾ താരം പങ്കു വെച്ചിരിക്കുന്ന ഫോട്ടോഷൂട്ട് അല്പം വ്യത്യസ്തമാണ്. ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരമിപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ മാത്രം 4 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അത് കൊണ്ട് തന്നെ വളരെപെട്ടന്ന് താരത്തിന്റെ ഫോട്ടോകൾ വൈറലാകാറുണ്ട്. പട്ടുപാവാടയും കയ്യിൽ കുപ്പിവളയും തലയിൽ മുല്ലപ്പൂവായി മലയാളിമങ്കയായി വന്ന താരത്തിന്റെ ഫോട്ടോഷൂട്ട് പ്രേക്ഷകർ എങ്ങനെ സ്വീകരിക്കാതിരിക്കാതിരിക്കും.









