ഓണ പൂക്കൾ പറിച്ച് മോഡൽ… ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നു…

കേരളീയ മനസ്സുകളിലെല്ലാം ഓണാഘോഷത്തിന്റെ ആരവത്തിലാണ്. ഓണം ഒരുക്കിയ ശേഷം ആഘോഷിക്കുക എന്നു പറയുന്നതിലുപരി ഓണം ഒരുക്കുന്നത് തന്നെ ഒരാഘോഷമാക്കുക എന്നതായിരുന്നു പണ്ടത്തെ രീതി. ഓണക്കാലത്തെ വരവേൽക്കാൻ പ്രകൃതി തന്നെ ഒരുങ്ങിയിരുന്ന കാലം.

തൊടികളിലൊക്കെ പച്ചക്കറികളും പൂക്കളും വിളയുന്ന പത്തായങ്ങളിൽ നെല്ല് നിറയുന്ന കാലം. ആട്ടിയ വെളിച്ചെണ്ണയുടെ മണം അടുക്കളകളിൽ നിറയുന്ന ഉപ്പേരി ഒരുക്കാൻ ഏത്തക്കായ മുതൽ വീട്ടിൽ ഉണ്ടാക്കിയിരുന്ന അരി അട ഉപയോഗിച്ചുള്ള പായസം വരെ എല്ലാം നമ്മുടെ ചുറ്റപാടു നിന്നും തന്നെ ലഭിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു ഓണത്തിന്. കൊയ്യലും മെതിക്കലും വെട്ടലും ഉണക്കലും തന്നെ ആയിരുന്നു ആഘോഷങ്ങൾ.

ഇന്നത്തെ ആഡംബരങ്ങളെ വച്ചു നോക്കുമ്പോൾ വളരെ ലളിതമായിരുന്നു പണ്ടൊക്കെ ഓണസദ്യ എന്നതും പറയേണ്ടത് തന്നെയാണ്. പ്രധാനപ്പെട്ട പത്തോ പന്ത്രണ്ടോ കറികളും പായസവും മാത്രമായിരുന്നു സദ്യയ്ക്ക് വിളമ്പിയിരുന്നത്. ഇവയെല്ലാം തയ്യാറാക്കാൻ ആവശ്യമായ ചേരുവകളൊന്നും പുറത്തു നിന്നുഒന്നും വാങ്ങേണ്ടി വന്നിരുന്നില്ല എന്നതാണ് വാസ്തവം.

ഓണപ്പൂക്കളം ഇടാൻ തുടങ്ങുന്ന സമയം മുതൽ വീട്ടിലെ കുട്ടികളും മുതിർന്നവരും പൂക്കൾ പറിക്കാൻ പോകുന്നതും ഒരേ കളറിലുള്ള പൂക്കൾ ഒരുമിച്ചു വെച്ച് അതീവ മനോഹരമായി പൂക്കളങ്ങൾ ഒരുക്കുന്നതും എല്ലാം വളരെയധികം ആഘോഷമാക്കിയിരുന്ന കാലഘട്ടമായിരുന്നു. എന്നാൽ ഇന്ന് അതെല്ലാം സ്ക്രീനിലേക്ക് ചുരുക്ക പെട്ടിരിക്കുകയാണ്.

അതുകൊണ്ടുതന്നെയാണ് പഴമയെ വിളിച്ചോതുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ഉം ആശയങ്ങളും വളരെയധികം ഇന്നത്തെ ആളുകൾക്ക് പ്രിയങ്കരം ആകുന്നതും അംഗീകരിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ ഓണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ അപ്ഡേറ്റ് ചെയ്യപ്പെട്ടു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പൂക്കൾ പറിക്കുന്ന ഒരു മോഡലിന്റെ ഫോട്ടോഷൂട്ട് ആണ്. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതും ഫോട്ടോഷൂട്ടിനെ വ്യത്യസ്തമാക്കുന്നു. നീതു എന്ന മോഡലാണ് ഫ്രെയിമിൽ ഉള്ളത്. വളരെ പെട്ടെന്ന് തന്നെ മികച്ച അഭിപ്രായങ്ങളിലൂടെ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഓരോന്നിലും തരംഗമാവുകയാണ്.

Neethu
Neethu
Neethu
Neethu
Neethu