ഓണം ഫോട്ടോഷൂട്ടിൽ തിളങ്ങി പ്രിയ മോഡൽ.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണുന്നത് ഓണം ഫോട്ടോഷൂട്ടുകൾ ആണ്. കൊറോണ കാലമായിട്ടും ഓണം ആഘോഷങ്ങൾക്ക് മലയാളികൾ ഒരു കുറവും വരുത്തിയിട്ടില്ല എന്നാണ് സമൂഹമാധ്യമങ്ങൾ നോക്കിയാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്.
സിനിമ സീരിയൽ നടിമാർ മുതൽ ഒരുപാട് പേര് ഇതിനകം ഓണം ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് കഴിഞ്ഞിരിക്കുന്നു. പലതും സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുന്നു. മോഡൽ രംഗത്ത് സജീവമായിട്ടുള്ള പലരും ഫോട്ടോഷൂട്ടിൽ തിരഞ്ഞുകൊണ്ടിരിക്കുകയാണ്.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പുതിയ ഒരു ഓണം ഫോട്ടോ ഷൂട്ട് വൈറലായിരിക്കുകയാണ്. ഓണം ഫോട്ടോ ഷൂട്ട് എന്ന നിലയിൽ തനിമലയാളി നാടൻ പെണ്ണായി ഓണം കോസ്റ്റ്യൂമിൽ ആണ് മോഡൽ ഫോട്ടോഷൂട്ട് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനുമുമ്പ് പല മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്ത സീതു ആണ് ഫോട്ടോഷൂട്ടിൽ തിളങ്ങിനിന്ന മോഡൽ. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.
” ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളുകൾ വരട്ടെ…
ഒപ്പം മനസ്സിൽ സ്നേഹത്തിന്റെ നല്ല ഒരു ഓണവും..
ഓണാശംസകൾ.. “
” തുമ്പപ്പൂവിൻ മനോഹാരിതയിൽ പൂക്കളമൊരുക്കീടാൻ ഒരു പൊന്നോണം കൂടി.. ഓണാശംസകൾ”
” ഐശ്വര്യത്തിന്റെയും ശാന്തിയുടെയും സമാധാനത്തിന്റെയും നന്മയുടെയും പ്രതീകമായി ഇതാ വീണ്ടുമൊരു പൊന്നോണം വരവായി.. വിഷ് യു ഹാപ്പി ഓണം “
എന്നിങ്ങനെയുള്ള ക്യാപ്ഷനോടുകൂടിയാണ് താരം ഓണം ഫോട്ടോഷൂട്ട് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ജീസൻ തോമസ് ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. പറക്കാട്ട് ജ്വല്ലറിയുടെ പരസ്യം എന്ന നിലയിലുമാണ് താരം ഫോട്ടോകളിൽ ആഭരണങ്ങൾ ധരിച്ച് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.