ഇൻസ്റ്റാഗ്രാമിൽ എസ്തർ തരംഗം 😍🔥 ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ടിൽ ഞെട്ടിച്ച് പ്രിയതാരം എസ്തർ അനിൽ

in Entertainments

മലയാള ചലച്ചിത്ര മേഖലയിൽ ഒരുപാട് ആരാധകരുള്ള താര സുന്ദരിയാണ് എസ്തർ അനിൽ. അഭിനയിച്ച സിനിമകളിലെല്ലാം മികച്ച ഭാവ അഭിനയ പ്രകടനങ്ങൾ കാഴ്ചവച്ചത് കൊണ്ട് തന്നെയാണ് തുടക്കം മുതൽ ഇന്നോളം വലിയ ആരാധക വൃന്ദത്തെ താരം സജീവമായി നിലനിർത്തുന്നത്.

വളരെ വിജയകരമായി പുറത്തിറങ്ങിയ പ്രേക്ഷകരെല്ലാം മികച്ച പ്രതികരണങ്ങൾ നൽകിയ സിനിമയായിരുന്നു ദൃശ്യം. ദൃശ്യം ഒന്നാം ഭാഗത്തും രണ്ടാം ഭാഗത്തിലും മികച്ച അഭിനയത്തിലൂടെ മോഹൻലാലിന്റെ രണ്ടാമത്തെ മകളായി അഭിനയിച്ച എസ്തർ അനിൽ എന്ന അഭിനേത്രിയുടെ കരിയറിലെ തന്നെ വൺ ഓഫ് ദി ബെസ്റ്റ് പെർഫോമൻസ് ആയിരുന്നു.

നിഷ്കളങ്കത തുളുമ്പുന്ന മുഖഭാവം തന്നെയാണ് മലയാളികളെ എസ്തറിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്. ചെയ്തു വെച്ച വേഷങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ അവതരിപ്പിക്കാനും താരത്തിന് സാധിച്ചു എന്നത് എടുത്തു പറയേണ്ടതു തന്നെയാണ്. പ്രേക്ഷകരുമായുള്ള സജീവമായ ബന്ധ പുനസ്ഥാപനവും ഇഷ്ടത്തിന് ഒരു കാരണമാണ്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരമായി പ്രേക്ഷകരോട് പങ്കുവെക്കുന്നത് കൊണ്ട് തന്നെയാണ് ഇത്. താരം പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് വൈറലാകുന്നതും ആരാധകർ ഏറ്റെടുക്കുന്നതും താരത്തിനോടുള്ള ഇഷ്ടം കൊണ്ടാണ്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെല്ലാം താരത്തിന്റെ ഫോട്ടോഷൂട്ട് വളരെ പെട്ടെന്നാണ് തരംഗം സൃഷ്ടിക്കാറുള്ളത്. ഇപ്പോൾ താരം ഓണത്തോട് അനുബന്ധിച്ച് പങ്കുവെച്ച ഫോട്ടോഷൂട്ട് ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇത്രത്തോളം ബോൾഡ് ലുക്കിൽ താരത്തെ ഇതിനു മുമ്പ് കണ്ടിട്ടില്ല എന്നാണ് ആരാധക അഭിപ്രായം.

Esther

പ്രൗഡിയുടെ പ്രതീകമായ ആഭരണങ്ങളും മലയാളി മങ്കയാണെന്ന് തോന്നിപ്പിക്കുന്ന മുല്ലപ്പൂവും കുപ്പിവളകളും വ്യത്യസ്തതകൾ ഇഴചേർന്ന ഭംഗിയുടെ അടയാളങ്ങൾ ആവുകയാണ്. അതുകൊണ്ട് തന്നെയായിരിക്കണം ആരാധകർ എസ്തർ അനിലിനെ ഇത്രത്തോളം ഭംഗിയിൽ ഇതിനു മുമ്പ് കണ്ടിട്ടില്ല എന്ന കമന്റുകൾ രേഖപ്പെടുത്തുന്നതിന് പിന്നിലുള്ള കാരണങ്ങൾ.

ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ഇപ്പോഴും ഒരുപാട് വിജയകരമായ സിനിമകളുടെ ഭാഗമായി കരിയറിനെ തുടർത്തുന്ന താരത്തിന്റെ നായികാ പ്രവേശനത്തിനു വേണ്ടി പ്രേക്ഷകർ കാത്തിരിക്കുകയാണ്. വളരെ പെട്ടെന്ന് താരം നായികയായി സിനിമ ഉണ്ടാകുമെന്ന് തന്നെയാണ് പ്രേക്ഷകരുടെ എല്ലാം ആഗ്രഹവും.

Esther
Esther
Esther
Esther
Esther
Esther
Esther

Leave a Reply

Your email address will not be published.

*