ഒരല്‍പം വൈകിപ്പോയി എങ്കിലും എല്ലാവര്‍ക്കും സന്തോഷകരമായ ഒരോണം ആശംസിക്കുന്നു… മഹാലക്ഷ്മിക്കൊപ്പം പൂക്കളം ഒരുക്കി മീനാക്ഷി ദിലീപ് …

മലയാള ചലച്ചിത്ര മേഖലയിലെ ജന പ്രിയ നായകനാണ് ദിലീപ്. വേറിട്ട അഭിനയ ശൈലിയിലൂടെ ഒരുപാട് വർഷങ്ങളായി താരം തന്റെ അഭിനയ ജൈത്ര യാത്ര തുടരുകയാണിപ്പോഴും. തുടക്കം മുതൽ ഇന്നോളവും താരം തന്റെ അഭിനയ പ്രഭാവം കൊണ്ട് വലിയ ആരാധക വൃന്തത്തെ നിലയിൽ നിർത്തുകയാണ്.

താരപുത്രികളാണ് മീനാക്ഷി ദിലീപും മഹാലക്ഷ്മി ദിലീപും. സിനിമ മേഖലയിൽ ഇല്ലെങ്കിലും മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് . അച്ഛനും അമ്മയ്ക്കും ഒരുപാട് ആരാധകരും ഫോള്ളോവേഴ്സും ഉള്ളത് കൊണ്ട് തന്നെ മീനാക്ഷിയ്ക്കും ആരാധകര്‍ ഏറെയാണ്. ഈ അടുത്താണ് മീനാക്ഷി ഇന്‍സ്റ്റയില്‍ അക്കൗണ്ട് എടുത്തതും അതില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാനും തുടങ്ങിയത്.

ഇപ്പോൾ മീനാക്ഷി പങ്കുവെച്ച പോസ്റ്റ്‌ ശ്രദ്ധ തേടുകയാണ്. പ്രിയപ്പെട്ടവര്‍ക്ക് ഓണാശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് മീനാക്ഷിയും മഹാലക്ഷ്മിയും. ‘ഒരല്‍പം വൈകിപ്പോയി, എങ്കിലും…’ എല്ലാവര്‍ക്കും സന്തോഷകരമായ ഒരോണം ആശംസിക്കുന്നുണ്ട് എന്നാണ് മീനാക്ഷി കുറിച്ചത്. വളരെ പെട്ടന്നാണ് താരപുത്രിയുടെ പോസ്റ്റ്‌ വൈറലായത്.

മീനാക്ഷിയും മഹാലക്ഷ്മിയും ഓണപ്പൂക്കളം ഒരുക്കുമ്പോള്‍ എടുത്ത ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. സെറ്റ് സാരിയും ചുവന്ന ബ്ലൗസും അണിഞ്ഞാണ് മീനാക്ഷി പൂക്കളമൊരുക്കുന്നത്. ഒപ്പം കുഞ്ഞനുജത്തി മഹാലക്ഷ്മി ചുവപ്പും ചന്ദന കളറും കലര്‍ന്ന ഒരു ഫ്രോക്ക് മോഡല്‍ ഡ്രസിൽ സുന്ദരിയായി അടുത്തുണ്ട്.

കുറച്ചു ദിവസം മുമ്പ് ഒരു വീഡിയോ കോളില്‍ അമ്മയ്ക്കും അച്ഛനും ഒപ്പം മഹാലക്ഷ്മിയും എത്തിയതൊഴികെ മഹാലക്ഷ്മിയുടെ മുഖം വ്യക്തമാകുന്ന ഫോട്ടോ പ്രേക്ഷകർക്ക് കൂടുതൽ കിട്ടിയിട്ടില്ല. എന്നാല്‍ ഇത് ആദ്യമായാണ് മീനാക്ഷിക്കൊപ്പമുള്ള മഹാലക്ഷ്മിയുടെ ചിത്രം പുറത്തു വരുന്നത്. ഇരുവരുടെയും മുഖ സാദൃശ്യത്തെ കുറിച്ച് ആരാധകർക്കിടയിൽ സംസാരമുണ്ട്.

നാദിർഷായുടെ മകളുടെ വിവാഹവേദിയിൽ താരകുടുംബം സജീവമായിരുന്നു ആ സമയങ്ങളിൽ മീനാക്ഷി വളരെയധികം ആരാധകർക്കിടയിൽ പ്രത്യക്ഷപ്പെടുകയും സോഷ്യൽ മീഡിയയിൽ തരംഗം ആവുകയും ചെയ്തിരുന്നു. വിവാഹ പാർട്ടിക്കിടയിൽ മീനാക്ഷിയുടെ ഡാൻസ് ഉണ്ടായിരുന്നതും വലിയതോതിൽ ആരാധകർ ഏറ്റെടുത്തിരുന്നു അതിനു ശേഷമാണ് താരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായി തുടങ്ങിയത്.

Meenakshi