സിനിമാ സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്കെതിരെ എല്ലാം സൈബർ അക്രമണങ്ങൾ സർവ സജീവമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ താരങ്ങൾ പങ്കുവെക്കുന്ന നല്ലതും ചീത്തതുമായ ഫോട്ടോകളെല്ലാം അശ്ലീലച്ചുവയുള്ള കമന്റുകൾ വരുന്നതും സ്വാഭാവികം ആയിരിക്കുകയാണ് ഇപ്പോൾ. അക്കൂട്ടത്തിൽ ചില വാക്കുകളും കമന്റുകൾ വളരെയധികം വൈറൽ ആകുകയും ചെയ്യാറുണ്ട്.
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സൈബർ ആക്രമണം നടക്കുന്നത് നടി സ്വര ഭാസ്കറിനെതിരെയാണ്. താലിബാന്‍ ഭീകരത പോലെ തന്നെയാണ് ഹിന്ദുത്വ ഭീകരതയും എന്ന പരാമര്‍ശമാണ് വിമര്‍ശനങ്ങള്‍ക്ക് തുടക്കമായത്. ഇതിനു പിന്നാലെ ‘അറസ്റ്റ് സ്വര ഭാസ്‌കര്‍’ എന്ന ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് ചെയ്തത്.
ഈ വാർത്ത ഒരു സമൂഹമാധ്യമം റിപ്പോർട്ട് ചെയ്തത് വിമർശനാത്മകമായ ഒരു തലക്കെട്ടിലൂടെയാണ്. വൈബ്രൈറ്റര്‍ ഉപയോഗം തുടര്‍ന്നോളൂ, പക്ഷെ രാജ്യത്തെയും മതങ്ങളെയും അപമാനിക്കാതിരിക്കൂ എന്നാണ് സ്വരയ്ക്ക് എതിരായ ക്യാംപെയിനിനെ കുറിച്ച് നല്‍കിയ വാര്‍ത്തക്ക് തലക്കെട്ടു നല്‍കിയത്.
ഫ്രീ പ്രസ് ജേണല്‍ എന്ന മാധ്യമം വാര്‍ത്തക്ക് നല്‍കിയ തലക്കെട്ടാണ് ഇത്. ഇതിന് പിന്നാലെ മാധ്യമത്തില്‍ വന്ന തലക്കെട്ടിനെ വിമര്‍ശിച്ച്
രംഗത്തെത്തിയിരിക്കുകയാണ് താരം. ഇത്തരത്തില്‍ ഒരു സ്ത്രീയെ നിരന്തരം മോശമായി പരാമര്‍ശിക്കുന്നത് ലൈംഗിക അധിക്ഷേപമാണെന്നു പറഞ്ഞു കൊണ്ടാണ് താരം രംഗത്ത് വന്നത്.
വൈബ്രൈറ്റര്‍ ഉപയോഗത്തെ കുറിച്ച് ഒരു സ്ത്രീയെ നിരന്തരം മോശമായി പരാമര്‍ശിക്കുന്നത് ലൈംഗിക അധിക്ഷേപമാണ്. അത്തരം സൈബര്‍ ലൈംഗിക അധിക്ഷേപങ്ങളെ വിവാദ തലക്കെട്ടുള്‍ക്ക് വേണ്ടി സാധാരണ വത്കരിക്കാതിരിക്കൂ എന്നും താലിബാന്‍ ഭീകരത നമ്മെ ഞെട്ടിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യും. ഹിന്ദുത്വ ഭീകരതയാണെങ്കില്‍ നമ്മള്‍ ഒകെ പറയും എന്നൊക്കെയാണ് താരം പറയുന്നത്.
താലിബാന്‍ ഭീകരത നമ്മെ സന്തോഷിപ്പിക്കുന്നില്ലെങ്കില്‍ ഹിന്ദുത്വ ഭീകരതയോടും അതേ ധാര്‍മ്മിക രോഷം വേണം എന്നും താരം പറഞ്ഞു. നമ്മള്‍ മനുഷ്യത്വം നോക്കുന്നതും മൂല്യങ്ങള്‍ വിലയിരുത്തുന്നതും അടിച്ചമര്‍ത്തലിന്റെയും അടിച്ചമര്‍ത്തപ്പെടുന്നവരുടേയും വ്യക്തിത്വം നോക്കിയാകരുതെന്നും താരം കൂട്ടിച്ചേർത്തു.