ഊണിലും ഉറക്കത്തിലും മാത്രമല്ല, ഞാൻ കുളിക്കാൻ പോയാലും എന്റെ കൂടെ നീ ഉണ്ട്‌. ആറാം വിവാഹ വാർഷികം ആഘോഷിച്ച ജീവയും അപർണയും…

കിടിലൻ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് താരദമ്പതികൾ.

സിനിമാരംഗത്തും ടെലിവിഷൻ രംഗത്തും മോഡൽ രംഗത്തും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് അപർണ തോമസ്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പല റിയാലിറ്റി ഷോകളിലെ പ്രധാന ശ്രദ്ധാകേന്ദ്രമായി താരം മാറിയിട്ടുണ്ട് എന്ന് വേണം പറയാൻ.

പ്രശസ്ത അവതാരകനായ ജീവ ജോസഫ് ആണ് അപർണയുടെ ജീവിതപങ്കാളി. ഇവർ ഒരുമിച്ച് ഒരുപാട് ഫോട്ടോകളിൽ ഇതിനകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. രണ്ടുപേരും സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ്. ഒരുപാട് ഫോട്ടോകൾ ഇരുവരും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

ഏറ്റവും അവസാനമായി രണ്ടുപേരും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പിടിച്ചിരിക്കുന്നത്. ബാത്ത് ടബ്ബിൽ കിടന്ന് സ്നേഹാർദ്രമായ നിമിഷങ്ങൾ പങ്കുവെച്ചുകൊണ്ട് ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നു. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

“ഊണിലും ഉറക്കത്തിലും മാത്രമല്ല ഞാൻ കുളിക്കാൻ പോയാലും നീ ഉണ്ട് എന്റെ SHITTUMANI @aparna thomas HAPPY 6 YEARS TO US.. ” എന്ന് ജീവയും.. “6 years of loving you & only loving you” Happy anniversary @iamjeeva” എന്ന് അപർണ്ണയും ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ ക്യാപ്ഷൻ നൽകിയിട്ടുണ്ട്.

മിനിസ്ക്രീനിലെ അറിയപ്പെട്ട താരമാണ് ജീവ. സൂര്യ മ്യൂസിക് അവതാരകനായി കരിയർ ആരംഭിച്ച താരം മലയാളികൾക്കിടയിൽ അറിയപ്പെടാൻ തുടങ്ങിയത് സീ കേരളം സംപ്രേക്ഷണം ചെയ്ത ‘ സരിഗമപാ’ എന്ന റിയാലിറ്റി ഷോയിലൂടെയാണ്. തന്റെ അവതരണ മികവുകൊണ്ടും തമാശകൾ കൊണ്ടും പെട്ടെന്ന് തന്നെ താരം മിനിസ്ക്രീനിലെ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തി.

അവതാരക മോഡൽ നടി എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച അപർണയാണ് ജീവയുടെ ജീവിതപങ്കാളി. ആറു വർഷമായി ഇവർ ഒരുമിച്ച് ജീവിതം ആരംഭിച്ചിട്ട്. ഒന്നിച്ചുള്ള സന്തോഷ നിമിഷങ്ങൾ ഇവർ സമൂഹമാധ്യമങ്ങളിൽ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. അപർണ്ണയും സൂര്യ മ്യൂസിക്കിൽ അവതാരകയായി വന്നിരുന്നു. അവിടെ എന്നാണ് ഇവരുടെ പ്രണയം തുടങ്ങുന്നതും പിന്നീട് വിവാഹത്തിൽ കലാശിക്കുന്നതും. ഇപ്പോൾ ആറാം വാർഷികത്തിന്റെ ആഘോഷത്തിലാണ് ദമ്പതികൾ.

Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna