ബാല താരങ്ങളായി ചലച്ചിത്ര മേഖലയിൽ തിളങ്ങി നിന്ന് രസകരമായ അഭിനയ മുഹൂർത്തങ്ങൾ മലയാളികൾക്ക് സമ്മാനിച്ച കൈയ്യടി നേടിയ താര സഹോദരികൾ ആണ് നിരഞ്ജനയും നിവേദിതയും.
വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ കൊണ്ട് മലയാളക്കരയുടെ സ്നേഹം കവർന്ന കൊച്ചു മിടുക്കികളുടെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമാണ് ഇപ്പോൾ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്യുന്നത്.
ബേബി ശാലിനി- ശ്യാമിലി സഹോദരിമാർക്ക് ശേഷം മലയാളസിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ബാലതാരങ്ങളായിരുന്നു ബേബി നിരഞ്ജന- നിവേദിത സഹോദരിമാർ. കൊച്ചു വായിൽ വലിയ വർത്തമാനം പറയുന്ന കൊച്ചു കുട്ടികൾ ആയാണ് ഇരുവരും സിനിമകളിൽ അഭിനയിച്ചത്. എന്നാൽ ഇപ്പോൾ നിരഞ്ജന മെക്കാനിക്കൽ എഞ്ചിനീയറിംഗ് അവസാന വർഷ വിദ്യാർത്ഥിനിയാണ്. നിവേദിത രണ്ടാം വർഷ കെമിക്കൽ എഞ്ചിനീയറിംഗിനു ബിരുദ വിദ്യാർത്ഥിനിയും.
തന്മാത്രയിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ച് ബേബി നിരഞ്ജന ശ്രദ്ധ നേടിയപ്പോൾ, ഭ്രമരം, കാണാകൺമണി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ബേബി നിവേദിത ശ്രദ്ധ നേടിയത്. സിനിമയിൽ ധാരാളം അവസരങ്ങൾ തേടിയെത്തിയപ്പോഴും അഭിനയത്തോട് വിട പറഞ്ഞ് രണ്ടു പേരും പഠനത്തിരക്കുകളിലേക്ക് പോവുകയാണുണ്ടായത്.
അഞ്ചാം ക്ലാസ്സ് കഴിഞ്ഞതോടെ രണ്ടുപേരുടെയും അഭിനയം നിർത്തിയത്. അവർ പ്രൊഫഷണൽ ഡിഗ്രിയെന്തെങ്കിലും സ്വന്തമാക്കണം എന്നു ഞങ്ങൾക്കുണ്ടായിരുന്നു. പഠനം കഴിഞ്ഞിട്ട് അവർ അവരുടെ പാഷനെ പിന്തുടർന്നോട്ടെ എന്നു കരുതി എന്നാണ് താരങ്ങൾ ചെറുപ്പത്തിൽ തന്നെ അഭിനയം നിർത്തി പഠനത്തിലേക്ക് തിരിഞ്ഞതിനെക്കുറിച്ച് അമ്മക്ക് പറയാനുള്ളത്.
ഇപ്പോൾ എൻജിനീയറിങ് അവർ എനിക്കുവേണ്ടി ചെയ്യുന്നതാണ്. എഞ്ചിനീയറിംഗിന്റെ സർട്ടിഫിക്കറ്റ് നേടി എന്നെ ഏൽപ്പിച്ചിട്ട് അവരുടെ പാഷനെ പിൻതുടരാനും സിനിമയെ കുറിച്ചും സിനിമോട്ടോഗ്രാഫിയെ കുറിച്ചുമൊക്കെ വിദേശ യൂണിവേഴ്സിറ്റികളിൽ പോയി പഠിക്കണം എന്നാണ് രണ്ടാളുടെയും പ്ലാൻ എന്നും അമ്മ പ്രസീത കൂട്ടിച്ചേർക്കുന്നു.
ഭരത് ചന്ദ്രൻ ഐപിഎസ്, തന്മാത്ര, കാക്കി എന്നീ മൂന്ന് സിനിമകളിലെ മികച്ച അഭിനയം കൊണ്ട് മലയാളി കരയുടെ എന്നത്തെയും സ്നേഹം നിവേദിത സ്വന്തമാക്കി. പളുങ്ക്, ഭ്രമരം, കാണാകൺമണി, മോസ് ആൻഡ് ക്യാറ്റ്, ഇന്നത്തെ ചിന്താവിഷയം എന്നിങ്ങനെ ആറോളം സിനിമകളിലും നിരവധി പരസ്യങ്ങളിലും അഭിനയിച്ച താരമാണ് നിവേദിത.
താരങ്ങളുടെ പുതിയ വിശേഷങ്ങൾ ആരാധകർക്കിടയിൽ തരംഗം ആവുകയും പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ചെറുപ്പകാലത്ത് അഭിനയത്തിലൂടെ നേടിയ ആരാധകർ ഇപ്പോഴും നിലനിൽക്കുന്നു എന്ന് തന്നെയാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്. പഠനം കഴിഞ്ഞ് അഭിനയത്തിലേക്ക് തിരിച്ചു വരുന്നത് പ്രേക്ഷകർ കാത്തിരിക്കുകയാണ്.