കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.
സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരിലൊരാളാണ് കാതറിൻ ട്രേസ്സ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം 2010 മുതൽ അഭിനയലോകത്ത് സജീവമായി നിലകൊള്ളുകയാണ്.
ദുബായിൽ ജനിച്ച താരം പിന്നീട് ഉപരി പഠനത്തിനു വേണ്ടി ബാംഗ്ലൂരിൽ താമസമാക്കുകയായിരുന്നു. പഠിക്കുന്ന സമയത്ത് തന്നെ പാട്ടിലും ഡാൻസിലും താരം ശ്രദ്ധ ചെലുത്തിയിരുന്നു. തന്റെ പതിനാലാം വയസ്സിൽ തന്നെ മോഡൽ രംഗത്ത് കടന്നുവന്ന താരം പിന്നീട് ചെന്നൈ സിൽക്‌സ്, ജോസ്കോ ജ്വല്ലറി, നല്ലി സിൽക്സ്, ഡെക്കാൻ ക്രോണിക്കിൾ തുടങ്ങിയവയുടെ മോഡലായും പ്രത്യക്ഷപ്പെട്ടു.
സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ താരം നിറസാന്നിധ്യമാണ്. 16 ലക്ഷം ആരാധകർ താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്.
താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. കുട്ടി ഉടുപ്പിൽ ക്യൂട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഇതിനുമുമ്പും താരം പല ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്.
രണ്ടായിരത്തി പത്തിൽ ദുനിയ വിജയ് നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് കന്നഡ സിനിമ ശങ്കർ ഐപിഎസ് ലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. അതേ വർഷം തന്നെ പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് സിനിമയായ ത്രില്ലെർ ലൂടെ താരം മലയാള സിനിമയിലും അരങ്ങേറ്റം കുറിച്ചു. ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ എന്ന മലയാള സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ച താരം ചമക് ചലോ എന്ന സിനിമയിലൂടെയാണ് തെലുങ്കിൽ അരങ്ങേറുന്നത്. മദ്രാസ് ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ. ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ മറ്റു പല അവാർഡുകളിലേക്ക് താരത്തെ നോമിനേറ്റ് ചെയ്തിരുന്നു. അഭിനയജീവിതത്തിൽ പല അവാർഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്.