വെറൈറ്റി കോസ്റ്റ്യൂമിൽ പ്രത്യക്ഷപ്പെട്ട പ്രിയതാരം.
തന്റെ ആദ്യസിനിമയിൽ തന്നെ ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെച്ചു കൊണ്ട് സിനിമാ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ദീപ്തി സതി. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഡാൻസർ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇതിനകം ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു.
2015 മുതൽ അഭിനയലോകത്ത് സജീവമായ താരം അതിനുമുമ്പ് മോഡൽ രംഗത്ത് സജീവമായി നില കൊണ്ടിരുന്നു. 2015 ലാണ് താരം സിനിമയിൽ അരങ്ങേറുന്നത്. മലയാളത്തിനു പുറമേ കന്നഡ തമിഴ് തെലുങ്ക് മറാത്തി എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. ഏത് വേഷവും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യാൻ താരത്തിന് കഴിയുന്നുണ്ട് എന്ന് ഇതിനകം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.
സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്. താരം നിരന്തരമായി തന്റെ ഡാൻസ് വീഡിയോകൾ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഒരു മികച്ച ഡാൻസർ ആണ് താരം. ഇതിനകം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം കാണപ്പെടുന്നത്.
ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വെറൈറ്റി കോസ്റ്റ്യൂംസ് ധരിച്ച് കിടിലൻ ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. രജി ഭാസ്കർ ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ ഒപ്പിയെടുത്തത്. ഇതുവരെയുള്ള ഫോട്ടോഷൂട്ടിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് ഫോട്ടോകൾ പുറത്തു വന്നിരിക്കുന്നത്.
2014 ലെ മിസ് കേരള സൗന്ദര്യമത്സരം ജേതാവായ താരം തൊട്ടടുത്ത വർഷം നീന എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വരികയായിരുന്നു. ടോംബോയ് കഥാപാത്രമാണ് തന്റെ ആദ്യ സിനിമയിൽ താരം അവതരിപ്പിച്ചത്. ഈ കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ സ്ക്രീനിൽ പ്രദർശിപ്പിക്കാൻ താരത്തിന് പൂർണ്ണമായും കഴിഞ്ഞു. ഇതിലെ അഭിനയത്തിന് ഒരുപാട് അവാർഡുകൾക്ക് താരത്തെ നോമിനേറ്റ് ചെയ്തിരുന്നു.
ജാഗോർ എന്ന സിനിമയിലൂടെ താരം തെലുങ്കിലും കന്നടയിലും അരങ്ങേറി. ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ആന്തോളജി സിനിമയായ സോളോ യിലെ തമിഴ് പതിപ്പിലൂടെ ആണ് താരം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. ഒരുപാട് വിവാദങ്ങൾ കേട്ട ലക്കി എന്ന സിനിമയിലൂടെയാണ് താരം മറാത്തി സിനിമയിൽ അരങ്ങേറുന്നത്. ടെലിവിഷൻ ഷോകളിലും വെബ് സീരീസുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.