ഇൻസ്റ്റാഗ്രാമിൽ പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയ താരം.
സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് ഹൻസിക മൊട്ട്വാണി. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യയിലെ ഒരുപാട് മികച്ച സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്.
ബാലതാരമായി സിനിമയിൽ കടന്നുവന്ന താരം തന്റെ പതിനാറാം വയസ്സിൽ തന്നെ അഭിനയപ്രാധാന്യമുള്ള നായിക കഥാപാത്രം ചെയ്തുകൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യയിലെ ഒരുപാട് പ്രമുഖ നടൻ മാരുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാനും താരത്തിന് കഴിഞ്ഞു. തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ ആണ് താരം കൂടുതലും സജീവമായി നിലകൊള്ളുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകരേറെയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 4.8 മില്യൻ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നുണ്ട്.
ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
Missing the waves എന്ന ക്യാപ്ഷൻ നൽകി ഹോട്ട് ആൻഡ് ബോർഡിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. താരം പല ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്. ആരാധകർക്ക് വേണ്ടി ഇഷ്ട ഫോട്ടോകൾ താരം നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.
2001 മുതൽ 2004 വരെ ബാലതാരം എന്ന നിലയിലാണ് താരം ശ്രദ്ധ പിടിച്ചു പറ്റിയത്. ഹവ, കോയി മിൽ ഗയ തുടങ്ങി അഞ്ചോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ച താരം പിന്നീട് 2007 ൽ തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുൻ നായകനായി പുറത്തിറങ്ങിയ ദേശാമുദുറു എന്ന സിനിമയിലൂടെ നായികവേഷം കൈകാര്യം ചെയ്തുകൊണ്ട് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു.
തൊട്ടടുത്തവർഷം പുനിത് രാജ് കുമാർ നായകനായി പുറത്തിറങ്ങിയ ബിന്ദസ് എന്ന സിനിമയിലൂടെ താരം കന്നഡയിലും അരങ്ങേറ്റം കുറിച്ചു. 2011 ൽ മാപ്പിളൈ എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറുന്നത്. താരം ആകെ ഒരു മലയാളസിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. മോഹൻലാൽ, മഞ്ജു വാര്യർ, വിശാൽ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ വില്ലൻ എന്ന സിനിമയിൽ ആണ് താരം മലയാളത്തിൽ അഭിനയിച്ചത്.