
മലയാളത്തിലും തമിഴ് സിനിമകളിലും പ്രത്യക്ഷപ്പെടുന്ന ഒരു ചലച്ചിത്ര നടിയാണ് സംയുക്ത മേനോൻ. 2016 ൽ പുറത്തിറങ്ങിയ പോപ്‌കോൺ എന്ന മലയാള സിനിമയിലൂടെ ആണ് താരം അഭിനയം ആരംഭിക്കുന്നത്. 2018 ൽ പുറത്തിറങ്ങിയ തീവണ്ടിയും ലില്ലിയും താരത്തിന്റെ കരിയറിലെ മികച്ച പ്രകടനങ്ങൾ ആയിരുന്നു.

2018 താരത്തിന്റെ ജീവിതത്തിലെ നിർണായക വർഷമാണ് മലയാളത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച രണ്ട് സിനിമകൾ വിജയങ്ങൾ ആയപ്പോൾ അതേവർഷം തന്നെ ആണ് താരം തമിഴിലും അരങ്ങേറിയത്. കളരിയിലൂടെ താരം തമിഴകത്ത് ഒരുപാട് പ്രേക്ഷകരെ നേടിയത്. മികച്ച പ്രേക്ഷക പ്രീതി ആണ് തമിഴകത്തു നിന്നും താരത്തിന് ലഭിച്ചത്.

2016 മുതലാണ് താരം സിനിമ മേഖലയിൽ സജീവമാകുന്നത്. തുടക്കം മുതൽ ഇന്നോളം മികച്ച അഭിപ്രായങ്ങളോടെയാണ് താരത്തിന് ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ സ്വീകരിക്കുന്നത്. നിറഞ്ഞ കൈയടിയോടെയാണ് താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ എതിരേറ്റത്. താരത്തിന് ലഭിക്കുന്നത് ഓരോന്നും ശ്രദ്ധേയമായ കഥാപാത്രങ്ങൾ ആയിരുന്നു.

2016 ൽ ഷൈൻ ടോം ചാക്കോയുടെ കാമുകിയായി അഞ്ജന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പോപ്‌കോൺ എന്ന മലയാള ചിത്രത്തിലൂടെ അഭിനയ മേഖലയിലേക്ക് വന്നാ താരത്തിന് തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പിന്തുണയും സപ്പോർട്ടും ലഭിച്ചിട്ടുണ്ട്. തമിഴിൽ ആദ്യം അഭിനയിച്ചത് ആക്ഷൻ ത്രില്ലറായ കളരിയിൽ തേൻമൊഴിയായിട്ടാണ്.

തമിഴിൽ താരം രണ്ടാമത് അഭിനയിച്ചത് ഒരു പ്രണയ ചിത്രമായിരുന്നു ജൂലൈ കാട്രിൽ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷമാണ് താരം കൈകാര്യം ചെയ്തത്. ഒരു യമണ്ടൻ പ്രേമകഥ, ഉയരെ, കൽക്കി എന്നീ ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. ടോവിനോ തോമസ് നായകനായ കൽക്കി ഒരു ആക്ഷൻ ചിത്രമായിരുന്നു.

സോഷ്യൽ മീഡിയയിൽ താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. ആരാധകർക്ക് വേണ്ടി താരം നിരന്തരം ഫോട്ടോകൾ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ബോൾഡ് ലുക്കിൽ സിമ്മിങ് പൂളിൽ നിന്നുള്ള ഫോട്ടോകൾ പങ്കുവെച്ചത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത് ക്യൂട്ട് ലുക്കിലുള്ള സുന്ദരിയായ ഫോട്ടോകളാണ്.






Samyuktha



