മലയാള സിനിമാ ലോകത്ത് സീസണിലും അല്ലാതെയും ഒരുപാട് സിനിമകൾ റിലീസ് ചെയ്യുന്നു എങ്കിലും ചില സിനിമകളോട് പ്രേക്ഷകർക്ക് വലിയ താല്പര്യമായിരിക്കും. അത്തരത്തിൽ ഒരുപാട് സിനിമകൾ മലയാളത്തിൽ ഉണ്ട്. അതിൽ ഒരു സിനിമയാണ് 1996 ഇൽ പുറത്തിറങ്ങി സനൽ സംവിധാനം ചെയ്ത പ്രിയമെന്ന ചിത്രം.
കുഞ്ചാക്കോ ബോബൻ ആണ് അതിൽ പ്രധാന വേഷത്തിൽ എത്തിയത്. വലിയ പ്രേക്ഷക പിന്തുണയും മികച്ച പ്രേക്ഷക അഭിപ്രായങ്ങളും സിനിമ നേടിയിരുന്നു. അതുകൊണ്ട് തന്നെയാണ് മലയാളി പ്രേഷകരുടെ മനസ്സിൽ ഇന്നും തങ്ങി നിൽക്കുന്ന ഇഷ്ട ചിത്രങ്ങളിൽ ഒന്നായി പ്രിയം മാറിയത്. ഒരുപാട് നല്ല അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ ഈ സിനിമക്ക് സാധിച്ചിട്ടുണ്ട്.
ഈ സിനിമയിൽ പുതുമുഖ താരം ആണ് നായികയായി ഉണ്ടായത്. ആനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദീപാ നായർ ആദ്യമായി അഭിനയിക്കുന്ന സിനിമയായിരുന്നു പ്രിയം. കട്ടുറുമ്പിന് കല്യാണം, മിന്നാ മിന്നി ഇത്തിരി പൊന്നെ തുടങ്ങി ഗാനങ്ങളും ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. അതുകൊണ്ടുതന്നെ അതിൽ അഭിനയിച്ച നായിക ദീപാ നായർ ഒരൊറ്റ ചിത്രം കൊണ്ട് തന്നെ മികച്ച പ്രേക്ഷകപ്രീതി നേടുകയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി തീരുകയും ചെയ്തു.

കുസൃതി നിറഞ്ഞ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒറ്റ ചിത്രം കൊണ്ടാണ് ദീപ നായർ സിനിമ പ്രേഷകരുടെ മനസ്സിൽ ഇടം നേടിയത് . ഇങ്ങനെയൊക്കെ ആണെങ്കിലും പിന്നീട് ഒറ്റ സിനിമയിൽ പോലും താരത്തെ കണ്ടില്ല എന്നുള്ളതാണ് വാസ്തവം. തിരുവനന്തപുരത്ത് എൻജിനിയറിങ് കോളേജ് പഠന കാലഘട്ടങ്ങളിലായിരുന്നു താരം പ്രിയം എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്.

പ്രിയം എന്ന സിനിമയുടെ വമ്പിച്ച വിജയത്തിന് ശേഷം ഒരുപാട് സിനിമകളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിച്ചിരുന്നു എങ്കിലും അതെല്ലാം വകഞ്ഞുമാറ്റി പഠന മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരം ചെയ്തത്. അതുകൊണ്ടുതന്നെ പിന്നീട് വന്ന സിനിമകളിലൊന്നും താരത്തിന് മുഖം കണ്ടില്ല. ചക്രം, ദേവദൂതൻ അടക്കം നിരവധി ചിത്രങ്ങളിലാണ് താരത്തിന് അവസരങ്ങൾ ലഭിച്ചത്.

പഠന ശേഷം ഇൻഫോസിസിൽ ജോലി ലഭിക്കുകയും 2002 ൽ താരം രാജീവ് നായരേ വിവാഹം ചെയ്യുകയും ചെയ്തു. ഭർത്താവും മക്കൾക്കുമൊപ്പം മെൽബണിലാണ് താരമിപ്പോൾ. വിവാഹത്തിനു ശേഷം സിനിമ മേഖലയിലേക്ക് താരം തിരിഞ്ഞു നോക്കിയിട്ടില്ല. എങ്കിലും കലാ രംഗത്തോട് പൂർണമായും വിട പറഞ്ഞിട്ടില്ല. മെൽബണിൽ ഇപ്പോഴും മോഹിനിയാട്ടം അഭ്യസിക്കുന്നുണ്ട്.

സിനിമാ മേഖലയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയകളിൽ എന്നും സജീവമായി താരം ഇടപഴകാറുണ്ട്. താരം ഇടയ്ക്കിടെ പുത്തൻ വിശേഷങ്ങളും മക്കളുമൊത്തുള്ള സന്തോഷ നിമിഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വലിയ സ്നേഹത്തോടെയാണ് ആരാധകർ അവയെല്ലാം ഏറ്റെടുക്കുന്നത്.


