
സദാചാര കമന്റ് ന് കിടിലൻ മറുപടി നൽകി പ്രിയതാരം.

സോഷ്യൽ മീഡിയയിൽ സ്ത്രീകൾ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണ് സദാചാര ആക്രമണങ്ങൾ. ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ടാൽ ഉടനെതന്നെ സദാചാര തെളിവുകളുമായി കമന്റ് ബോക്സിൽ നിറയുന്ന സദാചാര ആങ്ങളമാരും അമ്മാവന്മാരും ധാരാളമാണ്. സംസ്കാര ശൂന്യത എന്ന് പറഞ്ഞു കൊണ്ടാണ് ഇവർ ആക്രമണം നടത്താറുള്ളത്.

സിനിമ-സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന പല പ്രമുഖ നടിമാരും ഇത്തരത്തിലുള്ള സദാചാര ആക്രമണങ്ങൾക്ക് ഇരയാകാറുണ്ട്. വസ്ത്രത്തിന്റെ പേരിൽ ആണ് കൂടുതലും ആക്ഷേപങ്ങൾ നേരിടേണ്ടിവരുന്നത്. പ്രത്യേകിച്ചും ബാലതാരമായി പിന്നീട് നടിമാരുടെ പട്ടികയിലേക്ക് ഉയർന്ന താരങ്ങളെയാണ് ഇവർ കൂടുതലും ആക്രമിക്കുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സനുഷ സന്തോഷിന്റെ ഫേസ്ബുക്കിലെയും ഇൻസ്റ്റാഗ്രാമിലേയും പോസ്റ്റുകൾക്ക് ഇത്തരത്തിലുള്ള കമന്റുകൾ നിരന്തരമായി വരാൻ തുടങ്ങിയിട്ട്. ഇപ്പോൾ അത്തരത്തിലുള്ള അനുഭവങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ് പ്രിയതാരം മാളവിക മേനോൻ. ബാലതാരമായി സിനിമയിൽ കടന്നുവന്ന താരമാണ് മാളവിക.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. കുട്ടി ഉടുപ്പിൽ ബോൾഡ് വേഷത്തിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. ഏത് വേഷത്തിലും അതിസുന്ദരിയായി ആണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇപ്പോൾ താരത്തിന്റെ ഫോട്ടോകൾ ക്കെതിരെ സദാചാര ആക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

“ഉടുപ്പിന്റെ ഇറക്കം കുറഞ്ഞെന്നും, സനുഷയ്ക്ക് പഠിക്കുന്നതാണോ എന്നും, തുണി ഊരിയാൽ അഭിനന്ദിക്കാനും കൈ അടിക്കാനും ആളുകൾ ഉള്ളതുകൊണ്ടാണോ ഇത്തരത്തിലുള്ള ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നതെന്നും” പറഞ്ഞുകൊണ്ടുള്ള പല കമന്റുകൾ ആണ് താരത്തിന്റെ കമന്റ് ബോക്സിൽ കാണാൻ സാധിക്കുന്നത്.

താരം അതിന് കൃത്യമായ മറുപടി നൽകുകയും ചെയ്തു. മറ്റുള്ളവരുടെ കാര്യം എനിക്ക് അറിയണമെന്നില്ല. ഞാൻ എന്ത് ധരിക്കണം എന്ത് ധരിക്കരുത് എന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. അതിനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. എന്നാണ് താരം മറുപടി നൽകിയത്. താരത്തിന്റെ മറുപടി സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

മലയാളത്തിലും തമിഴിലുമായി സഹനടി വേഷത്തിൽ തിളങ്ങി നിൽക്കുന്ന താരമാണ് മാളവിക. 2012 ൽ പുറത്തിറങ്ങിയ നിദ്ര എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഞാൻ മേരിക്കുട്ടി, ജോസഫ്, പൊരിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ് . മോഹൻലാൽ നായകനായി പുറത്തിറങ്ങാൻ പോകുന്ന ആറാട്ട് എന്ന സിനിമയിലും താരം വേഷം ചെയ്യുന്നുണ്ട്.









