മലയാള ചലച്ചിത്ര മേഖലയിൽ എല്ലാവരാലും അംഗീകരിക്കപ്പെടുന്ന ജനപ്രിയ നായകൻ ആണ് ദിലീപ്. അഭിനയിച്ചു തുടങ്ങിയത് മുതൽ ഇന്നോളം മികച്ച അഭിനയ വൈഭവം പ്രേക്ഷകർക്ക് മുന്നിൽ പ്രകടിപ്പിക്കാനും നിറഞ്ഞ കയ്യടികളോടെ ഓരോ കഥാപാത്രങ്ങളെയും സ്വീകരിക്കപ്പെടാനും താരത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്.
പണ്ടു മുതൽ സിനിമ കരിയറിലും വ്യക്തിജീവിതത്തിലും ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്ന താരമാണ് ദിലീപ്. ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികളെ എല്ലാം പുഞ്ചിരിച്ചു കൊണ്ട് നേരിട്ട നടനാണ് എന്നാണ് ദിലീപിനെ കുറിച്ച് പറയാറുള്ളത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള കുടുംബാന്തരീക്ഷത്തിൽ ദിലീപ് എപ്പോഴും വരുന്നുകാരനാണ്.
സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണെങ്കിലും കുടുംബ വിശേഷങ്ങളും ഫോട്ടോകളും അപൂർവമായാണ് പങ്കു വെക്കാറുള്ളത്. എന്നാലിപ്പോൾ ഓണാഘോഷവുമായി ബന്ധപ്പെട്ട് താരത്തിന്റെ കുടുംബചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്.
ദിലീപ് കാവ്യ മാധവൻ മീനാക്ഷി മഹാലക്ഷ്മി എന്നിവരുടെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇത്തവണത്തെ ഓണാഘോഷങ്ങളുടെ കളർകോട് ബ്ലാക്ക് ആണ്. വളരെയധികം ആരവത്തോടെയാണ് ആരാധകർ ഈ ചിത്രത്തെ സ്വീകരിച്ചത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇപ്പോൾ ഒരു പുതിയ ചർച്ച ഉടലെടുത്തിരിക്കുകയാണ്.
ഒരുപാട് പേരാണ് ചിത്രത്തിന് താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. “എനിക്കു ഒരുപാടിഷ്ടമുള്ള ദിലീപ്, കാവ്യാ, മീനു, കുഞ്ഞു മഹാ ലക്ഷ്മിക്കുട്ടി. I love u all, നല്ലൊരു കുടുംബചിത്രം…” എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ദിലീപിനോടും കുടുംബത്തോടുള്ള ഇഷ്ടം പങ്കുവെച്ചും ഒരുപാട് കമന്റുകൾ വരുന്നുണ്ട്.
“ദിലീപ് ഏട്ടാ, make over കളുടെ രാജകുമാരൻ തമിഴിൽ കമഹാസൻ കഴിഞ്ഞാൽ പിന്നെ അങ്ങേക്ക് സ്വന്തം ഇത്ര effort എടുത്ത് ആരും ചെയ്യില്ല ഇനി ചെയ്യാനും പോണില്ല ദിലീപേട്ടൻ ഇഷ്ട്ടം ഒരു കലാകാരൻ എന്ന നിലയിൽ എന്നെങ്കിലും ഒന്ന് നേരിൽ കാണണം എന്നുണ്ട് സാധിക്കുമോ ആവോ, കാത്തിരുന്ന് കാത്തിരുന്നു അവസാനം ഒരു ഒന്നൊന്നര പൂക്കാലം തന്നു, മലയാളികൾ ആഗ്രഹിച്ചത് നിങ്ങളെ ഒന്നിച്ച് കാണാൻ വേണ്ടി തന്നെയാ…… ഇഷ്ടം ഒരുപാട്” എന്നാണ് ഒരാളുടെ കമന്റ്.
“മീനാക്ഷിയുടെ സന്തോഷം കണ്ടാൽ അറിയാം, അവളുടെ happiness അവളുടെ അച്ഛൻ ആണെന്ന്”, “മഞ്ജുവിന്റെ ഭാഗത്ത് എന്തോ തെറ്റ് ഉള്ളത് പോലെ തോന്നുന്നു. കാരണം മകൾ അമ്മയെ വേണ്ട അച്ഛനെ മതി എന്ന് പറഞ് രണ്ടാനമ്മയുടെ കൂടെ ഇത്രേം സന്തോഷത്തോടെ ഇരിക്കണമെങ്കിൽ എന്തെങ്കിലും കാരണം ഉണ്ടാകും ” എന്നീ കമന്റുകൾ താരത്തിന്റെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളിൽ ഒരു ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്.