തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ കണ്ട അന്നുമുതല്‍ ഹോമിലെ ചാള്‍സായി നസ്‌ലെനെ ഉറപ്പിച്ചു: നസ്ലൻ ഹോമിൽ എത്തിയതിനെ പറ്റി റോജിന്‍ തോമസ് !!

ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന സിനിമയാണ് ഹോം. അടി ഇടി വെട്ട് കുത്ത് ഡാർക്ക് പരിവേഷത്തിൽ നിന്ന് ഒരുപാട് നാളുകൾക്കു ശേഷം ഒരു ഫീൽ ഗുഡ് കളർ മൂവി മലയാളികള്ക്ക് ലഭിച്ച സന്തോഷത്തിലാണ് സിനിമാപ്രേമികൾ. സിനിമ കഴിയുന്നതോടുകൂടി ഹാപ്പിനസ് ന്റെ അങ്ങേയറ്റം കാണിക്കാൻ ഈ സിനിമക്ക് സാധിച്ചു എന്ന് വേണം പറയാൻ.

നമ്മുടെ യഥാർത്ഥ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെ വളരെ മനോഹരമായി സ്ക്രീനിൽ അവതരിപ്പിച്ചുകൊണ്ടാണ് സംവിധായകൻ റോജിൻ തോമസ് സിനിമക്ക് ജീവൻ നൽകിയത്. ഇതിലെ ഓരോ കഥാപാത്രങ്ങളും 100% പരി പൂർണതയോടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു എന്നുള്ളത് തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയം.

ഇന്ദ്രൻസ് ആണ് സിനിമയിലെ പ്രധാന കഥാപാത്രം. അച്ഛന്റെ കഥാപാത്രം വളരെ മനോഹരമായി അവതരിപ്പിച്ച ഇന്ദ്രൻസ് ഒരുപക്ഷേ തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം ആയിരിക്കും ഹോം എന്ന സിനിമയിൽ അവതരിപ്പിച്ചത്. ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രമാണ് ഇന്ദ്രൻസ് അവതരിപ്പിച്ചത്. ഇന്ദ്രൻസിനെ ഭാര്യയായി കുട്ടിയമ്മ എന്ന കഥാപാത്രം അവതരിപ്പിച്ചത് മഞ്ജു പിള്ള ആയിരുന്നു. നമ്മുടെ ഓരോരുത്തരുടെയും വീട്ടിൽ നടക്കുന്ന സംഭവം പോലെയാണ് ഹോം പുറത്തുവന്നത്.

ഈ സിനിമയിൽ അഭിനയിച്ച മറ്റു രണ്ട് പ്രധാനപെട്ട വ്യക്തികളാണ് ശ്രീനാഥ് ഭാസിയും, നെസ്ലെൻ കെ ഗഫൂറും. ഏട്ടൻ അനിയന്മാരുടെ വേഷങ്ങളാണ് ഇവർ ചെയ്തത്. നെസ്‌ലെൻ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. നെസ്ലെൻ ഈ സിനിമയിൽ കടന്നുവന്നതിനെക്കുറിച്ച് ഇപ്പോൾ മനസ്സ് തുറന്നിരിക്കുകയാണ് സംവിധായകൻ റോജിൻ തോമസ്.

2019 ൽ പുറത്തിറങ്ങിയ തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമ കണ്ട മുതൽ ഹോം എന്ന സിനിമയിൽ ചാൾസ് എന്ന കഥാപാത്രം അവതരിപ്പിക്കാൻ നെസ്ലെൻ തന്നെയാണ് ബെസ്റ്റ് എന്ന് അന്ന് തന്നെ ഉറപ്പിച്ചിരുന്നു. പക്ഷേ അന്ന് നെസ്ലെൻ ചെറുതായിരുന്നു. കഥാപാത്രം ഉദ്ദേശിക്കുന്ന രൂപത്തിലുള്ള പക്വത വന്നപ്പോൾ നെസ്ലിൻ ഹോം എന്ന സിനിമയുടെ ഭാഗമായി മാറുകയുണ്ടായി.

ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ ഈ കലാകാരന് സാധിച്ചിട്ടുണ്ട്. ആകെ അഭിനയിച്ചത് 4 സിനിമകൾ മാത്രമാണ്. എല്ലാം ഒന്നിനൊന്നു മികച്ച കഥാപാത്രങ്ങളാണ് താരം അവതരിപ്പിച്ചത്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിൽ കോമഡി വേഷം കൈകാര്യം ചെയ്ത നെസ്ലെൻ പൃഥ്വിരാജ് നായകനായി ഈ അടുത്ത് പുറത്തിറങ്ങിയ കുരുതി എന്ന സിനിമയിൽ ടെറർ കഥാപാത്രമാണ് അവതരിപ്പിച്ചത്. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലും നെസ്ലെൻ വേഷം ചെയ്തിട്ടുണ്ട്. ഹോം എന്ന സിനിമയിൽ എന്താണ് സംവിധായകൻ ആ കഥാപാത്രത്തിൽ നിന്ന് ആഗ്രഹിച്ചതോ അത് പൂർണമായി തിരിച്ചു നൽകാൻ നെസ്ലെൻ എന്ന കലാകാരന്ന് സാധിച്ചു എന്ന് വേണം പറയാൻ.

Naslen
Naslen