
മലയാള ചലച്ചിത്ര അഭിനയ രംഗത്തും പിന്നണി ഗാനാലാപന രംഗത്തും അറിയപ്പെടുന്ന നടിയാണ് നിത്യ മേനോൻ. 1998-ൽ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ന്യൂ മച്ച് (ഹനുമാൻ) എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായാണ് താരം അഭിനയം ആരംഭിച്ചത്. മികച്ച അഭിനയമാണ് തുടക്കം മുതൽ താരം പ്രകടിപ്പിക്കുന്നത്.

ഒരുപാട് ഭാഷകളിൽ താരം അഭിനയിച്ചു കഴിവ് തെളിയിക്കുകയും ഭാഷകൾക്ക് അതീതമായി ആരാധകരെ നേടുകയും ചെയ്തിട്ടുണ്ട്. മലയാളത്തിനു പുറമെ കന്നടയിലും തെലുങ്കിലും, തമിഴിലും ഹിന്ദിയിലും അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ചു. മലയാളത്തിലും പുറത്തും ഒട്ടനവധി ആരാധകരുണ്ട് താരത്തിന്.

നായികയായി അഭിനയിക്കുന്നത് കന്നഡ ചലച്ചിത്രമായ 7 ഓ ക്ലോക്കിൽ ആയിരുന്നു. ആകാശ ഗോപുരം എന്ന ചിത്രമാണ് മലയാളത്തിലെ ആദ്യ ചിത്രം. തെലുങ്കിൽ മോഡലൈണ്ടി, തമിഴിൽ 180 എന്നിവയായിരുന്നു ആദ്യ ചിത്രങ്ങൾ. താരം മികച്ച പ്രകടനം കാഴ്ച വെക്കുകയും പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കുകയും ചെയ്തു.

മികച്ച അഭിനയം കാഴ്ച വെച്ചത് കൊണ്ട് ഒരുപാട് അവാർഡുകളും താരം നേടി. തെലുങ്ക് ചിത്രങ്ങളായ ഗുണ്ടെ ജാരി ഗല്ലന്തയ്യിന്റെ, മല്ലി മല്ലി ഇഡി റാണി റോജു, തമിഴിലെ മെർസൽ എന്നീ ചിത്രങ്ങളിലെ വേഷങൾ വളരെയധികം ശ്രദ്ധേയമായിരുന്നു. ഈ സിനിമകൾക്കാണ് മൂന്ന് ഫിലിംഫെയർ അവാർഡുകൾ താരത്തിന് ലഭിച്ചത്.

മികച്ച അഭിനേത്രി എന്ന നിലയിൽ മാത്രമല്ല ചലച്ചിത്ര രംഗത്ത് പിന്നണി ഗായികയയും താരം തിളങ്ങി നിൽക്കുകയാണ്. സിനിമകളിൽ സജീവമല്ലെങ്കിലും നിത്യ സോഷ്യൽ മീഡിയയിൽ സജീവമാണ്. ബോഡി ഷെയ്മിങ് എതിരെ ഒരുപാട് വിമർശനങ്ങൾ താരം നേരിട്ടിട്ടുണ്ട്. പതിവ് മൗനത്തിനു പകരം താരം മറുപടി പറയുകയാണ് ചെയ്തത്.

സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ പങ്കുവയ്ക്കുമ്പോഴേക്കും അളവെടുക്കാൻ വരുന്നവർ ഉണ്ട് എന്ന് താരം പറഞ്ഞിരുന്നു. ബോഡി ഷെയ്മിങ് പല തവണ അനുഭവിച്ചിട്ടുണ്ട് എന്നും പക്ഷേ ഇത്തരക്കാർ പറയുന്നത് കേട്ട് തനിക്ക് ഒരിക്കലും ജിമ്മിൽ പോകാനോ പട്ടിണി കിടക്കാനോ ഒരുക്കമല്ല എന്നും താരം പറയുന്നു.

പലർക്കും സൈസ് ആണ് ആദ്യം അറിയേണ്ടത് എന്നും മറ്റു ചിലർ വൃത്തികേട് പറയും എന്നും താരം പറഞ്ഞു. ഞാൻ ഇതൊന്നും മൈൻഡ് ചെയ്യാറില്ല എന്നും പുതിയ ഭാഷകളിൽ അഭിനയിക്കാനും സംസാരിക്കാനും തനിക്ക് പൊതുവേ താൽപര്യം ആണെന്നും പ്രേക്ഷകരോട് താരം പറഞ്ഞു.










