
അവധി ആഘോഷ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയുടെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നുവന്ന താരമാണ് സാനിയ ഇയ്യപ്പൻ. ബാലതാരമായി സിനിമയിൽ കടന്നുവന്ന താരം നിലവിൽ മലയാളത്തിലെ താരമൂല്യമുള്ള നടിമാരിൽ ഒരാളായി മാറിയിരിക്കുകയാണ്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകർ നേടിയെടുക്കാൻ ചുരുങ്ങിയ കാലയളവിൽ താരത്തിന് സാധിച്ചു.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഡാൻസർ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സാനിയ. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ താരത്തിന് 100% സാധിച്ചു എന്ന് വേണം പറയാൻ. മലയാളത്തിലെ പല പ്രമുഖ നടന്മാരുടെ കൂടെ ഇതിനകം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. പല മോഡൽ ഫോട്ടോഷൂട്ടിലും താരം തിളങ്ങിയിട്ടുണ്ട്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സാരിയുടുത്ത് ശാലീന സുന്ദരിയായി പ്രത്യക്ഷപ്പെട്ടാലും അതിസുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

ഒഴിവ് ദിവസങ്ങൾ അവധി ആഘോഷിക്കാൻ വേണ്ടി പല സ്ഥലങ്ങളിലും പോകുന്ന താരത്തിന്റെ മാലദ്വീപ് അവധി ആഘോഷ ഫോട്ടോകളും വീഡിയോകളും ഒരു സമയത്ത് സമൂഹമാധ്യമങ്ങൾ നിറഞ്ഞുനിന്നിരുന്നു. ഇപ്പോൾ താരത്തിന്റെ പുത്തൻ അവധി ആഘോഷ ഫോട്ടോകളും വീഡിയോകളും ആണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.

ഹിമാചൽ പ്രദേശിലെ ഒന്നാമത്തെ യാത്ര ദിവസത്തിന്റെ ഫോട്ടോകളാണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചിട്ടുള്ളത്. കിടിലൻ വേഷത്തിൽ ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ടെന്റ്ഗ്രാം എന്ന ട്രാവൽ കമ്പനിയാണ് താരത്തിന് യാത്ര പാക്കേജ് ഒരുക്കിയിരിക്കുന്നത്. അവർ അഭിമാനപൂർവം അത് ഇൻസ്റ്റാഗ്രാമിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്.

മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരം പിന്നീട് ജയസൂര്യ നായകനായ അപ്പോത്തിക്കരി എന്ന സിനിമയിലും ബാലതാരമായി വേഷമിട്ടു. താരം മലയാള പ്രേക്ഷകർക്കിടയിൽ ശ്രദ്ധ പിടിച്ചു പറ്റിയത് സൂപ്പർഹിറ്റ് ക്യാമ്പസ് സിനിമയായ ക്വീൻ ലെ ചിന്നു എന്ന കഥാപാത്രത്തിലൂടെയാണ്.

മോഹൻലാൽ നായകനായ സൂപ്പർഹിറ്റ് മലയാള സിനിമ ലൂസിഫറിലെ അഭിനയത്തിലൂടെ താരം തന്റെ അഭിനയ മികവ് കൂടുതൽ മെച്ചപ്പെടുത്തി. പിന്നീട് മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ദി പ്രീസ്റ്റ് ലും താരം തിളങ്ങി. കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. താരം മലയാള സിനിമയ്ക്ക് ഭാവിയിലെ ഒരു മുതൽക്കൂട്ട് ആകും എന്നാണ് സിനിമ വിദഗ്ധരുടെ അഭിപ്രായം.









