പോസ്റ്ററിൽ ഇങ്ങനെയാണെങ്കിൽ സിനിമയിൽ എന്തായിരിക്കും… ആ ചിത്രത്തിന്റെ യാഥാർഥ്യമിത്… സോനാ നായർ തുറന്ന് പറയുന്നു…

ഒരുപാട് വർഷങ്ങളായി ചലച്ചിത്ര മേഖലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് സോനാ നായർ. ചെറുതും വലുതുമായ ഒരുപാട് വേഷങ്ങൾ താരം അവതരിപ്പിക്കുകയും നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്നും സ്വീകരിക്കാൻ മാത്രം വൈഭവം അഭിനയത്തിൽ പ്രകടിപ്പിക്കുകയും ചെയ്തു. 1996ലാണ് താരം ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്.

സത്യൻ അന്തിക്കാട് ആണ് താരത്തെ മലയാള സിനിമ ലോകത്തിന് സമ്മാനിച്ചത്. അദ്ദേഹം സംവിധാനം ചെയ്ത തൂവൽ കൊട്ടാരം എന്ന ചിത്രത്തിൽ കൂടി താരം അഭിനയിച്ചു തുടങ്ങുന്നത്. മലയാളത്തിൽ ഒട്ടേറെ നല്ല ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ ചെയ്ത താരം സിനിമ രംഗത്ത് മാത്രം അല്ല സീരിയൽ രംഗത്തും സജീവം ആണ്. കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തന്റേതായ ഇടം നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

താരം സിനിമയിൽ എത്തിയതിനെക്കുറിച്ചും തന്റെ സിനിമ മോഹങ്ങൾ പൂവണിഞ്ഞതിനെ കുറിച്ചും താരം തുറന്നുപറയുകയും ആരാധകർ അത് ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു. ഭർത്താവ് കാരണം ആണ് തനിക്ക് സിനിമയിൽ അവസരം ലഭിച്ചത് എന്നായിരുന്നു താരം അന്ന് പറഞ്ഞിരുന്നത്. വലിയ ആരവത്തോടെയാണ് ആരാധകർ ആ വാർത്ത സ്വീകരിച്ചത്.

അനാവൃതയായ കാപാലിക എന്ന ഹ്രസ്വ ചിത്രത്തിലെ ഫോട്ടോ പോസ്റ്ററിനു പിന്നിലെ യാഥാർത്ഥ്യം വെളിപ്പെടുത്തുകയാണ് താരം. കേരളത്തിലെങ്ങും കോളിളക്കം സൃഷ്ടിച്ച നാടകാചാര്യന്‍ എന്‍ എന്‍ പിള്ളയുടെ കാപാലിക എന്ന നാടകം ഹ്രസ്വ ചിത്രമായെത്തിയിരുന്നു. മലയാള സിനിമയിലെ കാമറ മാൻ കൂടിയായ ഉദയൻ അമ്പാടി ആണ് താരത്തിന്റെ ഭർത്താവ്. അദ്ദേഹം ആണ് സിനിമയിലെ വിജയത്തിന് പിന്നിൽ എന്നാണ് താരം പറഞ്ഞത്.

താരത്തിന്റെ വിവാഹം നടക്കുന്നത് 1996 ആയിരുന്നു. അതിനു ശേഷം ആണ് താരം സിനിമയിൽ എത്തുന്നത്. അദ്ദേഹമാണ് തന്റെ ശക്തിയെന്നും ഭർത്താവിനെ പോലെ ഒരാളില്ലായിരുന്നു എങ്കിൽ താൻ അഭിനയ ജീവിതത്തിന് പകരം വീട്ടമ്മ അല്ലങ്കിൽ മറ്റ് ജോലിക്ക് പോകേണ്ടി വന്നേനെയും താരം പറയുന്നുണ്ട്. തമിഴ് ഭാഷയിൽ ഒരു സീരിയലിൽ അഭിനയിച്ചത് കൊണ്ട് അവിടെയും ആരാധകർ ഉണ്ടെന്നും താരം പറഞ്ഞു.

മാളിലും മറ്റും പോകുമ്പോൾ സെൽഫി എടുക്കാനും എയർപോർട്ടിൽ കൂടി യാത്ര ചെയ്യുമ്പോൾ ആളുകൾ പേര് വിളിച്ചു ഓടിവരുമെന്നും താരം സന്തോഷത്തോടെ പറയുന്നു. ആളുകൾ തിരിച്ചറിയുക എന്ന് പറയുന്നത് വലിയ കാര്യം തന്നെയാണ് എന്നും ഇതിനെല്ലാം ഈശ്വരനാണ് നന്ദി പറയുന്നത് എന്നും താരം പറഞ്ഞു.

സിനിമയിൽ മേഖലയിൽ എത്തിയിട്ട് ഒരു 30 വർഷത്തോളമായി. പല ഭാഷകളിലായി സിനിമകൾ ചെയ്തു അതുപോലെ നിറയെ സീരിയലുകൾ ചെയ്തു. ഒരുപാട് പുരസ്കാരങ്ങൾ ലഭിച്ചു. ഇതൊക്കെ എനിയ്ക്ക് ലഭ്യമായത് ഈശ്വരന്റെ അനുഗ്രഹം കൊണ്ടാണ് അതിൽ ഭർത്താവു കുടുംബവും സുഹൃത്തുക്കളും അടങ്ങിയിട്ടുണ്ട്. എന്നും താരം പറയുന്നുണ്ട്.

Sona
Sona