കുസൃതിയും ചിരിയുമായി എത്തിയ കുട്ടിക്കുറുമ്പി തരുണി അകാലത്തിൽ പൊലിഞ്ഞ് 9 വർഷം… ഇപ്പോഴും വിശ്വസിക്കാനാവാതെ ആരാധകർ…

മലയാള സിനിമാ ലോകത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ ഏറെ പ്രശംസ നേടിയ കുട്ടി താരം ആണ് തരുണി. പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടാണ് തരുണി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. പിന്നീട് വിനയൻ ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് ചുവടു മാറി. മികച്ച അഭിനയം കാഴചവെക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

വളരെ കുറച്ചു സിനിമകൾ കൊണ്ടും പരസ്യങ്ങൾ കൊണ്ടും തന്നെയാണ് താരം ആരാധകർക്കിടയിൽ ശ്രദ്ധ നേടിയത്. കുറുമ്പി ആയാണ് സിനിമകളിൽ വേഷമിട്ടത്. വെള്ളി നക്ഷത്രം എന്ന സിനിമയിലെ പല രംഗങ്ങളും ഇന്നും പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. സ്കൂളിൽ പോയി പേരു പറയുന്ന രംഗത്ത് ജഗതിയോടൊപ്പം താരം കട്ടക്ക് നിന്നു.

എന്നാൽ ആ കൊച്ചു സുന്ദരി ഏവരെയും സങ്കടത്തിലാഴ്ത്തി വിട പറഞ്ഞിട്ട് മെയ് മാസത്തേക്ക് 9 വർഷം തികഞ്ഞു. അഭിനയത്തിൽ ഏറെ പ്രശംസകൾ നേടിയ തരുണിക്ക് അഭിനയ ലോകത്ത് ഇനിയും തിളങ്ങാൻ കഴിയും എന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. കാരണം അത്രത്തോളം രസകരമായും സരസമായും ഒക്കെയാണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചത്.

പൊഖാറയിൽ നിന്നും വിനോദസഞ്ചാര മേഖലയിലേക്ക് പോവുകയായിരുന്ന വിമാനം തകർന്നു വീണാണ് തരുണി കൊല്ലപ്പെട്ടത് പൊഖാറയില്‍ നിന്ന് ജോംസോമിലേക്കുള്ള 60 കിലോമീറ്റര്‍ യാത്രക്കിടെയായിരുന്നു വിമാനം തകര്‍ന്നത്. ലാന്റിംഗിന് തൊട്ടുമുന്‍പ് കുന്നിലിടിച്ച് വീഴുകയായിരുന്നു എന്നും അപകടത്തില്‍ ഇന്ത്യാക്കാരുള്‍പ്പെടെ 15 പേര്‍ മരിച്ചു എന്നും അന്ന് വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.

14 വയസ് മാത്രമായിരുന്നു മരണപ്പെടുമ്പോൾ തരുണിക്ക് പ്രായം. തരുണിക്കൊപ്പം ‘അമ്മ ഗീത സചിദേവും മരണപ്പെട്ടിരുന്നു . അപകടം നടന്ന യാത്രക്ക് മുൻപ് കൂട്ടുകാരികളെ തരുണി കാണുകയും ബൈ പറയുകയും നിങ്ങളെ ഇനി കാണാൻ സാധിച്ചില്ലങ്കിലോ എന്ന് പറയുകയും “ഈ വിമാനം തകരുകയാണെങ്കിൽ എന്ത് ചെയ്യും എന്ന്” തമാശ രൂപേണ വിമാനത്തിൽ കയറും മുൻപ് തരുണി കൂട്ടുകാരിക്ക് മെസ്സേജ് അയച്ചിരുന്നു എന്നും കൂട്ടുകാരികൾ പറയുന്നുണ്ട്.

രസ്ന,വി.ഐ.പി, കോള്‍ഗേറ്റ്, ഐ.സി.ഐ.സി.ഐ, സഫോള തുടങ്ങി നിരവധി പരസ്യ ചിത്രങ്ങളില്‍ തരുണിയുടെ അഭിനയം ശ്രദ്ധേയമായിരുന്നു. സ്റ്റാര്‍ പ്ലസിലെ ‘ബോല്‍ ബേബി ബോല്‍’ എന്ന പരിപാടിയിലൂടെയും താരത്തിന് ഒരുപാട് ആരാധകരുണ്ടായി. മരണപ്പെട്ട് ഒൻപത് വർഷം കഴിഞ്ഞിട്ടും ഇപ്പോഴും താരം മരണപ്പെട്ടു എന്ന് വിശ്വസിക്കാൻ കഴിയാത്ത ഒരുപാട് ആരാധകരുണ്ട്.

Taruni
Taruni