ട്രഡീഷണൽ ഡ്രസ്സിൽ സുന്ദരിയായി കാജൽ അഗർവാൾ 🥰 ഫോട്ടോകളിൽ കാണാം….

in Entertainments

കിടിലൻ ഫോട്ടോകളിൽ തിളങ്ങി പ്രിയ താരം കാജൽ.

സൗത്ത് ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന താരമാണ് കാജൽ അഗർവാൾ. ഏറ്റവും കൂടുതൽ താരമൂല്യമുള്ള സൗത്ത് ഇന്ത്യൻ നടിമാരിലൊരാളാണ് താരം. തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ ആണ് താരം അഭിനയിച്ച് കഴിവ് തെളിയിച്ചിരിക്കുന്നത്. 2004 മുതൽ അഭിനയരംഗത്ത് സജീവമായ താരം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം ശ്രദ്ധേയമാണ്. ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ കടന്നുവന്ന് പിന്നീട് സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് താരം ഉയരുകയായിരുന്നു. സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ പ്രമുഖ നടന്മാരുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരമാണ് കാജൽ.

സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും കുടുംബ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം സുന്ദരിയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത്. ട്രഡീഷണൽ ഡ്രസ്സ് ധരിച്ച് അതിസുന്ദരിയായി പ്രത്യക്ഷപ്പെട്ട കാജൽ അഗർവാളിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ 19 മില്യണിൽ കൂടുതൽ ആരാധകരുള്ള താരത്തിന്റെ മിക്ക ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്.

2004 ൽ പുറത്തിറങ്ങിയ ക്യൂൻ ഹോഗയാ എന്ന ഹിന്ദി സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. താരം തെലുങ്കിൽ അരങ്ങേറുന്നത് 2007 ൽ പുറത്തിറങ്ങിയ ലക്ഷ്മി കല്യാണം എന്ന സിനിമയിലൂടെയാണ്. അതേ വർഷം പുറത്തിറങ്ങിയ ചന്തമാമ എന്ന സിനിമയിലെ അഭിനയത്തിലൂടെ താരം സൗത്ത് ഇന്ത്യയിൽ അറിയപ്പെടുന്ന നടിയായി മാറി എന്ന് വേണം പറയാൻ.

താരത്തിന്റെ സിനിമ ജീവിതത്തിൽ വഴിത്തിരിവായത് 2009 ൽ റാംചരൺ നായകനായി പുറത്തിറങ്ങിയ മഗധീര എന്ന ബ്രഹ്മാണ്ട സിനിമയാണ്. ഈ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡിന് വരെ താരത്തെ നോമിനേറ്റ് ചെയ്തിരുന്നു. കൂടാതെ വൃന്ദാവൻ, മിസ്റ്റർ പെർഫെക്ട്, നായക്ക്, ബിസിനസ് മാൻ, ടെമ്പർ തുടങ്ങിയ തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചു. താരം ഒരുപാട് സൂപ്പർഹിറ്റ് തമിഴ് സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തുപ്പാക്കി, വിവേകം, മെർസൽ തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട തമിഴ് സിനിമകൾ ആണ്.

Leave a Reply

Your email address will not be published.

*