ജിയ ഇറാനിക്കൊപ്പമുള്ള സ്വകാര്യ ചിത്രങ്ങൾ എഡിറ്റ് ചെയ്തതെന്ന് ഋതു മന്ത്ര. താൻ തെളിവ് നിരത്തിയാൽ ഹെൽമെറ്റ് വെച്ച് നടക്കേണ്ടി വരുമെന്ന താക്കീത് കൊടുത്ത് ജിയാ ഇറാനിയും..സംഭവം ഇങ്ങനെ !!

in Entertainments

ജിയ ഇറാണിയും ഋതു മന്ത്രവും തമ്മിലുള്ള ബന്ധം വിവാദമാകുന്നു

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഇതിനകം മലയാളത്തിൽ മൂന്ന് സീസനുകൾ കഴിഞ്ഞു. സീസൺ 1 വളരെ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചെങ്കിൽ സീസൺ 2 കൊറോണ കാരണം പകുതിയിൽ വെച്ച് നിർത്തുകയായിരുന്നു. സീസൺ 3 അവസാനത്തിലേക്ക് അടുക്കുമ്പോൾ നിർത്തിവെച്ചെങ്കിലും പിന്നീട് വിജയിയെ പ്രഖ്യാപിക്കുകയായിരുന്നു.

ബിഗ് ബോസിലൂടെ പല കലാകാരന്മാരെ മലയാളികൾ തിരിച്ചറിഞ്ഞു എന്നത് വാസ്തവമാണ്. സിനിമ സീരിയൽ കല-സാഹിത്യം മേഖലകളിൽ തിളങ്ങി നിൽക്കുന്ന ആൾക്കാരാണ് ബിഗ്ബോസിൽ മത്സരാർത്ഥികൾ ആയി എത്താറുള്ളത്. ബിഗ് ബോസിൽ പങ്കെടുത്തതിനു ശേഷം ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത പല സെലിബ്രിറ്റികളുമുണ്ട്.

ഇത്തരത്തിൽ ബിഗ് ബോസ് ലൂടെ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ താരമാണ് ഋതു മന്ത്ര. താരം പല സിനിമകളിൽ ചെറിയ വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ടെങ്കിലും ആരാധകർക്കിടയിൽ കൂടുതലും അറിയപ്പെടാൻ തുടങ്ങിയത് ബിഗ് ബോസിൽ മത്സരാർത്ഥി ആയി എത്തിയതോടെയാണ്. മോഡൽ രംഗത്ത് സജീവമായി നിലകൊള്ളുന്ന താരത്തിന് ബിഗ്ബോസിൽ ആരാധകർ ഏറെയാണ്.

ബിഗ്ബോസിൽ എത്തിയതോടെ താരത്തിന്റെ പ്രണയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. താരം ബിഗ് ബോസ് ഹൗസിലേക്ക് മത്സരാർത്ഥിയായി എത്തിയതോടെ താരത്തിന്റെ കാമുകൻ ജിയാ ഇറാനി ഋതുനോടൊപ്പമുള്ള പല ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇവർ തമ്മിൽ പ്രണയത്തിലാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാൽ പിന്നീട് ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തുവന്നതിനുശേഷം ഋതു മന്ത്ര ഈ പ്രണയം നിരസിക്കുകയായിരുന്നു. ഞങ്ങൾ തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും, പുറത്തുവന്ന ഫോട്ടോകളൊക്കെ എഡിറ്റ് ചെയ്തതാണെന്നും ഋതു മന്ത്ര പിന്നീട് വെളിപ്പെടുത്തി. അദ്ദേഹവുമായി തനിക്ക് യാതൊരു അടുപ്പം ഇല്ല എന്ന് ഋതു ഉറപ്പിച്ച് പറയുകയായിരുന്നു.

ഇതിനെ തുടർന്ന് ജിയാ ഇറാനി വീണ്ടും രംഗത്തെത്തി. അവർ തമ്മിൽ യഥാർത്ഥ പ്രണയത്തിലാണെന്ന് പറഞ്ഞുകൊണ്ടുള്ള പല ഫോട്ടോകളും വീണ്ടും പുറത്തുവിട്ടു. ഫോട്ടോകൾ എഡിറ്റ് ചെയ്തതല്ല എന്നും ഏകദേശം നാലു വർഷത്തോളം പരസ്പരം പ്രണയിച്ചു എന്നും ബിഗ് ബോസ് ഹൗസിലേക്ക് പോകുന്നതുവരെ ഒരുമിച്ചായിരുന്നു എന്നും ഇറാണി പറയുന്നുണ്ട്. പുറത്തു വിട്ട ഫോട്ടോകൾ യഥാർത്ഥ മാണെന്നും ഇതിനേക്കാൾ സ്വകാര്യ പരമായ ഫോട്ടോകൾ എന്റെ പക്കലുണ്ട് എന്നും അത് പുറത്ത് വിട്ടാൽ പിന്നെ ഋതു ഹെൽമറ്റ് വെച്ച് പുറത്തു നടക്കേണ്ടി വരുമെന്നും ഇറാനി തുറന്നു പറയുകയും ചെയ്തു. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് അവർക്ക് മാത്രമേ അറിയൂ!!!

Leave a Reply

Your email address will not be published.

*