
കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് ശില്പ മഞ്ജുനാഥ്. സിനിമയിൽ കടന്നുവന്നു കുറച്ചു വർഷമായതെങ്കിലും താരം സിനിമാപ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞു എന്ന് വേണം പറയാൻ. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്.

2016 ൽ സിനിമാ ലോകത്തേക്ക് കടന്നു വന്ന താരം ഇതിനകം മലയാളം കന്നട തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. നടി എന്നതിലുപരി അറിയപ്പെട്ട ഒരു മോഡലും കൂടിയാണ് താരം. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. Actor yes, Heroin No എന്നാണ് താരം തന്റെ ഇൻസ്റ്റാഗ്രാം ഡിസ്ക്രിപ്ഷനിൽ എഴുതിയിരിക്കുന്നത്. ഇത് താരത്തിന്റെ എളിമ നമുക്ക് മനസ്സിലാക്കി തരുന്നു.

മോഡൽ രംഗത്ത് സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും ഫോട്ടോഷൂട്ട്കളും ആരാധകർക്ക് വേണ്ടി നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. സമൂഹമാധ്യമങ്ങളിലെ സജീവസാന്നിധ്യമാണ് താരം. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും ഇൻസ്റ്റാഗ്രാമിൽ നിരന്തരമായി താരം പങ്കുവയ്ക്കാറുണ്ട്. 6 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്.

ഇപ്പോൾ താരത്തിന്റെ കിടിലൻ ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കസേരയിൽ കുട്ടിയുടുപ്പ് ധരിച്ചിരിക്കുന്ന താരത്തിന്റെ മനംമയക്കുന്ന ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരി ആയി കാണപ്പെടുന്ന താരം ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് കൂടുതലും പങ്കുവെക്കാറുള്ളത്. വർക്കൗട്ട് ഫോട്ടോകളും താരം പങ്കുവയ്ക്കാറുണ്ട്.

2016 ൽ ഗോൾഡൻ സ്റ്റാർ ഗണേഷ് നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് കന്നഡ സിനിമയായ ‘മുൻഗാറു മളെ 2’ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. താരം മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്. ബിജുമേനോൻ നീരജ് മാധവ് തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ റോസാപ്പൂ എന്ന മലയാള സിനിമയിൽ സാന്ദ്ര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം മലയാളത്തിൽ അരങ്ങേറുന്നത്.

താരം സൗത്ത് ഇന്ത്യയിൽ കൂടുതൽ അറിയപ്പെടാൻ തുടങ്ങിയത് വിജയ് ആന്റണി നായകനായി പുറത്തിറങ്ങിയ കാളി എന്ന സിനിമയിൽ പാർവതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ്. താരം കൂടുതൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് തമിഴ് സിനിമയിലാണ്. താരത്തിന്റെ ഒരുപാട് സിനിമകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.









