ബാല താരങ്ങൾ എന്ത് അവതരിപ്പിച്ചാലും നിറഞ്ഞ കയ്യടി പ്രേക്ഷകർ നൽകാറുണ്ട്. അഭിനയ വൈഭവം കൊണ്ടും സൗന്ദര്യം കൊണ്ടും മികവ് പുലർത്തുന്നവർ തന്നെയാണ് ഇപ്പോൾ മലയാള ചലച്ചിത്ര ലോകത്ത് വരുന്ന ബാല താരങ്ങൾ ഒക്കെയും. അതുകൊണ്ട് തന്നെയാണ് നായികാ പദവിയിൽ എത്തിയിട്ടും പ്രേക്ഷകർക്ക് ഇഷ്ടം ഇത്തിരി പോലും കുറയാത്തത്.
ബാലതാരങ്ങളെ ബേബി എന്ന് പേരിനോട് ചേർത്ത് വിളിക്കുന്ന ഒരു സമ്പ്രദായമുണ്ട് സിനിമാലോകത്ത് പക്ഷേ നായികാ പദവി അലങ്കരിച്ചാൽ പോലും ബേബി എന്ന് കൂട്ടി വിളിക്കുന്നത് ഒഴിവാക്കാത്ത എത്രയോ ബാലതാരങ്ങളെ നമുക്കറിയാം. അത്രത്തോളം ചെറുപ്പകാലത്തെ അഭിനയിച്ച കഥാപാത്രങ്ങളുടെ പേരും ചില ഡയലോഗുകൾ പോലും മലയാളികൾക്കിടയിൽ സുപരിചിതമായതു കൊണ്ടുതന്നെയാണ് ഇങ്ങനെ.
ബാല താരങ്ങളായ സിനിമയിൽ അരങ്ങേറുകയും ഇപ്പോൾ നായിക പദവിയിലേക്ക് തയ്യാറെടുക്കുകയും ചെയ്യുന്ന അഭിനയത്രികളുടെ കിടിലൻ ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഗോപിക രമേശ്, എസ്തർ അനിൽ, സാനിയ ഇയ്യപ്പൻ, അനിഖ സുരേന്ദ്രൻ എന്നിവരുടെ കിടിലൻ ഫോട്ടോഷൂട്ടുകൾ എപ്പോഴും ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.
ബാലതാരമായി ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചു എങ്കിലും മോഹൻലാൽ പ്രധാന കഥാപാത്രത്തിൽ എത്തിയ ദൃശ്യം മികച്ച അഭിനയം കാഴ്ച വെച്ച് പ്രേക്ഷകശ്രദ്ധ ഉയർത്തിയിരിക്കുന്ന താരമാണ് എസ്തർ അനിൽ. ദൃശ്യം രണ്ടിലെ താരത്തിന് അഭിനയമികവ് എടുത്തുപറയേണ്ടത് തന്നെയാണ്. നിറഞ്ഞ കൈയടിയോടെയാണ് താരത്തിന് കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചത്.
2010 ല് പുറത്തിറങ്ങിയ വിജയകരമായ ചിത്രമായ കഥ തുടരുന്നു എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് അഭിനയരംഗത്തേക്ക് കടന്നുവന്ന മികച്ച അഭിനേത്രിയാണ് അനിഖസുരേന്ദ്രൻ. അരങ്ങേറിയത് മലയാളത്തിൽ ആണെങ്കിലും മലയാളത്തിലും തമിഴിലും മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് ഇതിനോടകം സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തെയും പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്ന രൂപത്തിൽ ആണ് താരം അവതരിപ്പിച്ചത്.
ബാല്യകാല സഖി എന്ന സിനിമയിലെ കഥാപാത്രത്തിൽ നിറഞ്ഞ കയ്യടി കിട്ടിയതിനു ശേഷം ചെയ്ത് ഓരോ വേഷങ്ങളും വളരെ മികച്ച പ്രേക്ഷക പിന്തുണയോടെ മലയാള സിനിമയിൽ ചുവടുറപ്പിച്ച നേടിയാണ് സാനിയ ഇയ്യപ്പൻ. ഇപ്പോൾ സിനിമാ മേഖലയിലും ടെലിവിഷൻ മേഖലകളിലും താരം തിളങ്ങി നിൽക്കുകയാണ് ഏതു മേഖലയിൽ ആണെങ്കിലും താരത്തിന്റെ പ്രകടനം പ്രശംസനീയമാണ് ആരാധക അഭിപ്രായം.
തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമ എല്ലാവരും ഒരുപോലെ സ്വീകരിച്ച് വിജയകരമായ ഒരു ചിത്രമാണ്. യുവാക്കൾക്ക് മാത്രമല്ല മുതിർന്നവർക്ക് പോലും സ്കൂൾ ജീവിതം മിസ്സ് ചെയ്തു എന്നൊക്കെയാണ് ആരാധകർ ചിത്രത്തിന് അഭിപ്രായം പറഞ്ഞത് ഈ ചിത്രത്തിൽ സ്റ്റെഫി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നേടിയ താരമാണ് ഗോപിക രമേശ്.