സീരിയലിലെ കാമുകന്‍ ഇനി ജീവിതത്തില്‍ നായകന്‍… നടി ചന്ദ്ര ലക്ഷ്മണ്‍ വിവാഹിതയാകുന്നു… വാർത്ത ഏറ്റെടുത്ത് ആരാധകർ…

സിനിമ മേഖലയും സീരിയൽ മേഖലയും അതിന്റെ ഉന്നതി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നതാണ് വർത്തമാനം. മേഖല ഏതാണെങ്കിലും ആരാധകരുടെ വൈപുല്യം ഉണ്ട്. അതുകൊണ്ട് തന്നെയാണ് അഭിനയത്രികളുടെ ജീവിതത്തിലെ ചെറിയ ചെറിയ വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയകളിൽ തരംഗമാകുന്ന വലിയ വാർത്തകൾ ആകുന്നത്.

സിനിമാ മേഖലയിലും സീരിയൽ രംഗങ്ങളിലും ഒരുപോലെ നിറഞ്ഞു നിൽക്കാൻ ചില അഭിനേതാക്കൾക്ക് സാധിക്കാറുണ്ട് അക്കൂട്ടത്തിൽ ഒരാളാണ് ചന്ദ്ര ലക്ഷ്മൺ. അഭിനയ മേഖലയിൽ അരങ്ങേറിയത് സിനിമയിലൂടെയാണ് എങ്കിലും സീരിയൽ രംഗങ്ങളിലും ഒരുപാട് ആരാധകരെ നേടാനും നിറഞ്ഞ കയ്യടിയോടെ സ്വീകരിക്കാൻ തരത്തിൽ അഭിനയ വൈഭവം കാഴ്ചവയ്ക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

2002ലാണ് താരം സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നത് തൊട്ടടുത്ത വർഷം തന്നെ സീരിയൽ മേഖലയിലേക്കും താരം ചുവട് മാറി. ആദ്യം അഭിനയിച്ചത് തമിഴ് ഭാഷയിൽ ആയിരുന്നു. മനസെല്ലാം എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച അതേവര്‍ഷം തന്നെ സ്റ്റോപ്പ് വയലന്‍സ് എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും താരം കടന്നുചെന്നു. തുടക്കം മുതൽ ഇന്നോളവും മികച്ച പ്രേക്ഷകപ്രീതി താരത്തിനുണ്ട്.

ചക്രം, കല്യാണ കുറിമാനം, ബോയ്ഫ്രണ്ട്, ബെല്‍റാം vs താരാദാസ്, പച്ചക്കുതിര തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ വേഷങ്ങൾ ആണ് താരം കൈകാര്യം ചെയ്തത്. സ്വന്തം എന്ന പരമ്പരയിലെ സാന്ദ്ര നെല്ലിക്കാടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം സീരിയൽ മേഖലയിൽ പ്രേക്ഷകരുടെ പ്രിയങ്കരി ആയത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി മുപ്പതിലേറെ പരമ്പരകളില്‍ താരം അഭിനയിച്ചു.

ഇപ്പോൾ താരത്തിന് വിവാഹ വാർത്തയാണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുകയും ചെയ്യുന്നത്. നടൻ ടോഷ് ക്രിസ്റ്റിയാണ് ചന്ദ്രയുടെ വരൻ. താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് വാർത്ത അറിയിച്ചിരിക്കുന്നത്. വിവാഹനിശ്ചയം കഴിഞ്ഞോ ചോദിക്കുന്നവർക്ക് കഴിഞ്ഞു എന്ന് തന്നെയാണ് താരങ്ങൾ നൽകിയ മറുപടി. രണ്ടു പേരും കൈകൾ കൂട്ടിപ്പിടിച്ച ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഞങ്ങളുടെ കുടുംബാംഗങ്ങളുടെ സമ്മതത്തോടെയും അനുഗ്രഹത്തോടും കൂടി ഞങ്ങള്‍ പുതിയൊരു യാത്ര ആരംഭിക്കുകയാണ്. ഞങ്ങളുടെ സുമനസുകളായി നിങ്ങളെ കൂടി ആ വലിയ സന്തോഷത്തിലേക്ക് ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹിക്കുകയാണ്. എന്‍റെ വിവാഹത്തെ കുറിച്ചുള്ള അനന്തമായി നീണ്ട് പോവുന്ന ചോദ്യങ്ങളെല്ലാം ഇവിടെ അവസാനിപ്പിക്കുന്നു. ഞങ്ങളെ അനുഗ്രഹിക്കുകയും ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നത് തുടരുകയും ചെയ്യുക എന്ന താരം ഫോട്ടോ അപ്‌ലോഡ് ചെയ്തതിന്റെ കൂടെ എഴുതിയിട്ടുണ്ട്.

Lakshman
Lakshman