മിന്നാമിന്നിക്കൂട്ടം സിനിമയുടെ ഓർമയിൽ മീര ജാസ്മിൻ… ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ…

in Entertainments
Jasmeen

ഒരുകാലത്ത് സിനിമ ലോകത്ത് സജീവമായി അഭിനയിച്ചിരുന്ന അഭിനേത്രിയായിരുന്നു മീര ജാസ്മിൻ. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം താരം അഭിനയ മികവ് പ്രകടിപ്പിക്കുകയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരം ഉൾപ്പെടെ ഒമ്പതോളം അവാർഡുകൾ നേടിയ താരം കൂടിയാണ് മീര ജാസ്മിൻ.

ചെയ്തുവെച്ച ഓരോ കഥാപാത്രങ്ങളിലൂടെയും സിനിമയിൽ സജീവമല്ലാതിരുന്നിട്ടും മലയാളികൾ സ്നേഹം സൂക്ഷിക്കുകയാണ്. 2004 ൽ പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ അഭിനയത്തിനാണ് തരത്തിന് ദേശീയ പുരസ്‌കാരവും കേരള സ്റ്റേറ്റ് അവാർഡും ലഭിച്ചത്. 2001 ലായിരുന്നു താരം ആദ്യമായി അഭിനയിക്കുന്നത്. സൂത്രധാരൻ എന്ന സിനിമയിലൂടെയാണ് താരം അഭിനയിച്ചു തുടങ്ങുന്നത്.

മലയാളത്തിലും അന്യ ഭാഷകളിലുമായി ഇതുവരെ താരം അമ്പത്തോളം സിനിമകളുടെ ഭാഗമായി. മലയാളത്തിൽ അഭിനയിച്ച രസതന്ത്രം, സ്വപ്നക്കൂട്, കസ്തൂരി മാൻ, പെരുമഴക്കാലം, പാഠം ഒന്ന് ഒരു വിലാപം തുടങ്ങിയ സിനിമകൾ ശ്രദ്ധേയമായിരുന്നു. അവസാനം അഭിനയിച്ചത് പൂമരം എന്ന സിനിമയിലാണ്. ഇപ്പോൾ സിനിമാ മേഖലയിൽ സജീവമല്ലെങ്കിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്.

ദിവസങ്ങൾക്കു മുമ്പ് താരത്തിന്റേതായി പുറത്തുവന്ന ഫോട്ടോകൾ വളരെ ആരവത്തോടെ ആരാധകർ ഏറ്റെടുത്തിരുന്നു. താരത്തിന്റെ ഫോട്ടോകൾ അന്ന് സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുകയും ചെയ്തു. ഒരുപാട് നാളുകൾക്കു ശേഷം താരത്തെ കണ്ടതിൽ ഉള്ള സന്തോഷമാണ് അന്ന് ആരാധകർ പ്രകടിപ്പിച്ചത്.

സമൂഹ മാധ്യമങ്ങളിൽ അത്രത്തോളം സജീവമല്ലെങ്കിലും താരത്തിന്റെ പോസ്റ്റുകൾ വളരെ സന്തോഷത്തോടെയും നിറഞ്ഞ കൈയടിയോടെയും പ്രേക്ഷകർ സ്വീകരിക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഒരു ഓർമ്മചിത്രം ആണ്. മിന്നാമിന്നിക്കൂട്ടം എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നും പകർത്തിയ ചിത്രം ആണ് താരം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഓർമ്മകൾ എന്ന് ക്യാപ്ഷൻ നൽകുകയും ചെയ്തിരിക്കുന്നു.

നഹർ ഫിലിംസിന്റെ ബാനറിൽ രാഖി റാം നിർമ്മിച്ച് കമൽ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് മിന്നാമിന്നിക്കൂട്ടം. ഐ.ടി മേഖലയിലെ യൗവനങ്ങളുടെ പ്രണയം വിഷയമാക്കിയ ഈ ചലച്ചിത്രം 2008 ലാണ് പുറത്തിറങ്ങിയത്. സിനിമയിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചത് നരേൻ, ഇന്ദ്രജിത്ത്, ജയസൂര്യ, അനൂപ് ചന്ദ്രൻ, മീര ജാസ്മിൻ, റോമ, സംവൃത സുനിൽ, രാധിക എന്നിവരാണ്.

Jasmeen
Jasmeen
Jasmeen
Jasmeen
Jasmeen

Leave a Reply

Your email address will not be published.

*