സിനിമാ മേഖലയിൽ കഴിവ് തെളിയിച്ച് ഒരുപാട് ആരാധകരെ ചലചിത്ര അഭിനേതാക്കൾ നേടുമ്പോൾ അവരുടെ മക്കളോടും പ്രേക്ഷകർക്ക് വലിയ പ്രിയം ആയിരിക്കും. മക്കളും ഒന്നിച്ചുള്ള ഫോട്ടോകളും മക്കളെക്കുറിച്ചുള്ള വിശേഷങ്ങളും നിരന്തരം പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത് അതുകൊണ്ട് തന്നെയാണ്.
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരും അല്ലാത്തവരുമായ താരങ്ങളുടെ മക്കൾക്കും ഒരുപാട് ആരാധകർ ഉണ്ടാകും. ചലച്ചിത്ര അഭിനേതാക്കളുടെ മക്കളും അണിയറ പ്രവർത്തകരുടെ മക്കളും ചലച്ചിത്ര മേഖലയിലേക്ക് തന്നെ വരുന്നതും വലിയ വാർത്തയാകാറുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പുറത്തുവരുന്ന വാർത്ത അത്തരത്തിൽ ഒരു വിശേഷമാണ്.
ഒരുപാട് സിനിമകളിൽ അഭിനയിച്ച ധാരാളം ആരാധകരെ നേടിയ അഭിനേത്രിയാണ് മുക്ത. ഇപ്പോൾ താരം പങ്കുവെക്കുന്നത് തന്റെ മകളും അഭിനയ മേഖലയിലേക്ക് ചുവടുമാറുന്നു എന്ന പുതിയ വിശേഷം ആണ് വളരെ പെട്ടെന്ന് തന്നെ ആരാധകർ ഈ വാർത്തയെ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.
മുക്തയുടെ മകൾ കിയാര എന്ന കൺമണി ആണ് പ്രേക്ഷകർക്ക് പ്രിയങ്കരി ആവാൻ തരത്തിൽ ഒരുപാട് നല്ല അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവയ്ക്കാൻ ഒരുങ്ങുന്നത്. സൂരാജ് വെഞ്ഞാറന്മൂടും ഇന്ദ്രജിത്ത് പ്രധാന വേഷത്തിൽ എത്തുന്ന എം പദ്മകുമാർ ചിത്രമായ പത്താം വളയം എന്ന സിനിമയിലാണ് മുക്തയുടെ മകൾ കിയാര ഒരു പ്രധാന വേഷത്തിലൂടെ ബാലതാരമായി വരുന്നത്.
മോണോ ആക്ടിലും ധാരാളം ടിക്ടോക് വീഡിയോസിലും മുക്തയുടെ മകളെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. സംവിധായകൻ പദ്മകുമാറിനും ഭർത്താവ് റിങ്കു ടോമിക്കും മകൾ കണ്മണിക്കും ഒപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് മുക്ത ഈ സന്തോഷം പങ്കുവച്ചത്. നിറഞ്ഞ ആരവത്തോടെയാണ് പ്രേക്ഷകർ ഫോട്ടോയും വാർത്തയെയും സ്വീകരിച്ചിരിക്കുന്നത്.
മുക്തയുടെ മകൾക്ക് ഇപ്പോൾ 5 വയസ്സാണ്. താരം ബേബി ശാമിലി അവതരിപ്പിച്ച മാളൂട്ടി എന്ന കഥാപാത്രത്തിന്റെ വീഡിയോ ചെയ്തതാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടാനുള്ള ആദ്യ കാരണം. ഗായിക റിമി ടോമിയുടെ സഹോദരനെയാണ് മുക്ത വിവാഹം ചെയ്തിരിക്കുന്നത്. സിനിമാ മേഖലയിൽ തന്നെയുള്ള ഈ കുടുംബത്തിൽ നിന്ന് അടുത്ത ഒരു താരത്തെ കൂടി മലയാളികൾ പ്രതീക്ഷിക്കുകയാണ്.