സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിൽ അറിയപ്പെടുന്ന താരമാണ് നയൻതാര. ഒരുപാട് വർഷങ്ങളായി സൗത്ത് ഇന്ത്യയിലെ മുൻനിര നായിക എന്ന തന്റെ സ്ഥാനം ആർക്കും വിട്ടു കൊടുക്കാതെ മുന്നോട്ടു കൊണ്ടുപോകുകയാണ്. മികച്ച അഭിനയ മുഹൂർത്തങ്ങൾ ആണ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
അഭിനയം തുടങ്ങി വർഷങ്ങൾ പിന്നിടുമ്പോഴും സൗന്ദര്യത്തിനും മികച്ച അഭിനയ വൈഭവത്തിനും ഒരു കുറവും വരുത്താതെ താരം ആരാധകരെ നില നിർത്തുകയാണ്. ഏത് വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കാറുണ്ട്. ഏത് താരം കഥാപാത്രങ്ങളും താരത്തിന് അനായാസം വഴങ്ങുകയും ചെയ്യും.
നിലവിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വേതനം കൈപ്പറ്റുന്നത് താരമാണ് നയൻതാര. അഭിനയതോടൊപ്പം നിൽക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്. തന്റെ വ്യക്തി ജീവിതത്തിൽ ഒരുപാട് വിവാദങ്ങളിൽ താരം അകപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും താരത്തിന്റെ പ്രണയങ്ങൾ ആണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിരിക്കുന്നത്.
ഇപ്പോൾ നയൻതാര പ്രണയത്തിൽ ആയിരിക്കുന്നത് വിഘ്‌നേഷ് ശിവനുമായാണ്. 2015 മുതൽ ആണ് ഇവർ പ്രണയത്തിലായത്. വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താ എന്ന സിനിമക്കു ശേഷമാണ് സംവിധായകൻ വിഘ്നേശ് ശിവനും നയൻതാരയും തമ്മിൽ പ്രണയത്തിലാകുന്നത്. ആറ് വർഷത്തോളമായി ഇരുവരും പ്രണയത്തിലാണ്.
താരത്തിന് സമൂഹ മാധ്യമങ്ങളിലെല്ലാം ഒരുപാട് ഫോള്ളോവേഴ്സ് ഉണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപഴകുന്ന താരത്തിന്റെ പോസ്റ്റുകളെല്ലാം വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിയ്ക്കുകയും ചെയ്യാറുണ്ട്. സജീവമായ ആരാധകർ തന്നെയാണ് ഇതിനു പിന്നിൽ.
ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോയാണ് ആരാധകർക്കിടയിൽ ചർച്ചയക്കുന്നത്. ഒരു കുഞ്ഞിനേയും നെഞ്ചോട് ചേർത്ത് പിടിച്ചുള്ള താരത്തിന്റെ ഫോട്ടോയാണ് ഇപ്പോൾ ശര വേഗത്തിൽ പ്രചരിക്കുന്നത്. കുഞ് ആരാണെന്നാണ് ആരാധകർക്ക് അറിയേണ്ടത്. മീഡിയകളെല്ലാം ഇപ്പോൾ ഈ ഫോട്ടോക്ക് പിന്നാലെയാണ്.