വിമർശിച്ചവന് കിടിലൻ മറുപടി നൽകി സാധിക.
സിനിമാരംഗത്തും ടെലിവിഷൻ രംഗത്തും മോഡൽ രംഗത്തും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സാധിക വേണുഗോപാൽ. തന്റെ അഭിപ്രായങ്ങളും നിലപാടുകളും ഏത് വേദിയിലും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ വെട്ടിത്തുറന്നു പറയുന്ന അപൂർവം ചില മലയാള നടിമാരിൽ ഒരാളാണ് താരം. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
സിനിമയിൽ എന്നതുപോലെതന്നെ ടെലിവിഷൻ ഷോകളിലും താരം സജീവമാണ്. നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള പല റിയാലിറ്റി ഷോകളിൽ മത്സരാർത്ഥി ആയും ഗസ്റ്റ് ആയും താരം എത്താറുണ്ട്. വെള്ളിത്തിരയിലും മിനി സ്ക്രീനിലും ഒരു പോലെ തിളങ്ങി നിൽക്കുന്നത് കൊണ്ട് തന്നെ താരത്തിന് ആരാധകരും ഏറെയാണ്.
ഓഫ് സ്ക്രീനിലും ഓൺ സ്ക്രീനിലും താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ഫോട്ടോഷൂട്ടുകളും മറ്റു വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ആരാധകരുമായി നല്ലവണ്ണം ഇടപഴകുന്ന സാധിക ആരാധകരുടെ പല കമന്റുകൾ ക്കും റിപ്ലൈ നൽകാറുണ്ട്.
താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് വനിതാ ദിനത്തിൽ നെഞ്ചിൽ ടാറ്റു പതിപ്പിച്ചിരുന്നു. ടാറ്റു പതിപ്പിച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. താരം ടാറ്റു പതിപ്പിക്കുന്ന വീഡിയോ വരെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. അതിനുശേഷം താരം പങ്കുവച്ച ഒരു ഫോട്ടോഷൂട്ടിന് വന്ന കമന്റ് അതിനു താരം നൽകിയ മറുപടിയും ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
മനപ്പൂർവം ചെസ്റ്റിലെ ടാറ്റൂ കാണിക്കാൻ വേണ്ടിയല്ലേ ഫോട്ടോകൾ പങ്കുവെക്കുന്നത് എന്നാണ് ഒരാൾ കമന്റ് രേഖപ്പെടുത്തിയത്..
അതിനെ താരം നൽകിയ മറുപടിയാണ് കിടിലം..
” താങ്കൾക്ക് നഷ്ടം ഒന്നും ഇല്ലല്ലോ.. എല്ലാം എന്റെ ചെലവിൽ തന്നെയല്ലേ.. നിന്റെ നോട്ടം കുറച്ചു മുകളിലോട്ട് ആക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.. അപ്പോൾ മനസ്സിലാകും ടാറ്റൂ കാണിക്കാൻ അല്ല, മുഖത്തിലെ എക്സ്പ്രഷൻ കാണിക്കാൻ വേണ്ടിയാണ് ഫോട്ടോ പങ്ക് വെച്ചത് എന്ന്.. കഷ്ടം” എന്നാണ് താരം മറുപടി നൽകിയത്.
ആർക്കിടെക്ചറൽ ഡിസൈനറും ഡയറക്ടർ കൂടിയായ വേണു ജി നായരുടെ മകളാണ് സാധിക. 2012 ൽ ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പട്ടുസാരി എന്ന സീരിയലിലെ അഭിനയത്തിലൂടെ ആണ് താരം മലയാളികൾക്ക് ഏറെ പ്രിയങ്കരിയായത്. ഈ സീരിയലിലെ താമര അജയൻ എന്ന കഥാപാത്രത്തെ മലയാളികൾ നെഞ്ചിലേറ്റിയിരുന്നു.