ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ പോപ്പുലറായ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. താരത്തിന്റെ സരസമായ സംസാരമാണ് താരത്തെ വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ പ്രിയങ്കരിയാക്കിയത്. പ്രസന്നമായ മുഖവും ചുണ്ടിൽ പുഞ്ചിരിയും താരത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നു.
താരം സ്റ്റാർ മാജിക്കിൽ വന്ന് ഏറെ വൈകാതെ വലിയ ഒരു ആരാധക വൃന്ദത്തെ സ്വന്തമാക്കിയതിനു പിന്നിലെ കാരണവും ഇത് തന്നെ. താരം സ്റ്റാർ മാജിക്ക് വേദിയിൽ പങ്കുവയ്ക്കുന്ന വാക്കുകളും അനുഭവങ്ങളും ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുക്കാനുള്ള കാരണം താരത്തിന്റെ നിഷ്ക്കളങ്കത തന്നെയാണ്. നിറഞ്ഞ സ്നേഹം താരത്തിന് ലഭിക്കുന്നതും അത് കൊണ്ട് തന്നെ.
ഇതിനെല്ലാമപ്പുറം പഠനത്തിനും താരം മിടുക്കിയാണ്. ഏവിയേഷന് ബിരുദമെടുത്ത് ഡിപ്ലോമയും താരം ചെയ്തിട്ടുണ്ട്. ട്രെയിനിങ് നടന്നു കൊണ്ടിരിക്കുന്ന സമയത്താണ് സിനിമയിലേക്ക് ക്ഷണം വന്നതും സ്വീകരിച്ചതും. സിനിമകളിൽ ചെറിയ വേഷങ്ങൾ ആണെങ്കിലും ചെയ്തു തന്നെയാണ് അഭിനയം ആരംഭിച്ചഭിക്കുന്നത്. പക്ഷേ ജനകീയ താരമാക്കിയത് സ്റ്റാർ മാജിക് വേദിയാണ്.
സഹനടിയായി ആയി അഭിനയം ആരംഭിച്ചു മികച്ച വേഷങ്ങൾ ചെയ്യാൻ താരത്തിന് കഴിഞ്ഞു. അഞ്ചോളം സിനിമകൾ താരം ചെയ്തിട്ടുണ്ട്. കാസർകോടിന്റെ തനതായ ശൈലിയിൽ പരിപാടിയിൽ സംസാരിക്കുന്നത് തന്നെ എല്ലാവർക്കും താരത്തെ ഇഷ്ടമാണ്. അതുപോലെ തന്നെ താരം സോഷ്യൽ മീഡിയയിലും സജീവമാണ്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത് താരത്തിന്റെ വാക്കുകൾ ആണ്. തനിക്ക് ലൗ മാരിയേജ് ആണ് ഇഷ്ട്ടമെന്നും തനിക്ക് അറേഞ്ച് മാര്യേജിനോട് താല്‍പര്യമില്ലെന്നും ആണ് താരം പറയുന്നത്.
നിനക്ക് അങ്ങനെ ഒരാളെ കിട്ടുമോ എന്നാണ് വീട്ടില്‍ ഇതേ കുറിച്ച് പറഞ്ഞപ്പോള്‍ തന്നോട് ചോദിച്ചതെന്നും ശ്രീലക്ഷ്മി ചിരിച്ചു കൊണ്ട് പറയുന്നുണ്ട്. ആദ്യ സിനിമയുടെ ഓഡിഷനിൽ പങ്കെടുക്കും വരെ സിനിമയോ അഭിനയമോ സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല എന്നും താരം വ്യക്തമാക്കി. ഇപ്പോൾ കൂടുതൽ അവസരങ്ങൾ ലഭിച്ചു തുടങ്ങി. എന്നും താരം പറഞ്ഞു.
സ്റ്റാർ മാജിക്കിൽ വന്നത് കരിയറിൽ കൂടുതൽ നേട്ടമായി എന്നും സിനിമയ്ക്ക് വേണ്ടി ശ്രമിക്കുന്നതിനിടെ ടി.വി ഷോ വേണോ എന്ന് പലരും ചോദിച്ചിരുന്നു എന്നും ഞാനെടുത്ത തീരുമാനം ശരിയായിരുന്നു എന്ന് ഇപ്പോൾ മനസ്സിലാകുന്നു എന്നും താരം പറഞ്ഞു. സീരിയലിൽ നിന്ന് ഒരുപാട് അവസരങ്ങൾ വരുന്നുണ്ട്. തൽക്കാലം ചെയ്യുന്നില്ല എന്നും താരം പറയുകയുണ്ടായി.