സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന പ്രിയ താരത്തിന്റെ ഫോട്ടോകൾ.
ഇന്ത്യൻ സിനിമയിൽ തന്നെ വാഴ്ത്തപ്പെടുന്ന നടിയാണ് വിദ്യാ ബാലൻ. ഒരുപാട് മികച്ച കഥാപാത്രങ്ങൾ ഇന്ത്യൻ സിനിമയ്ക്ക് സംഭാവന ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഹിന്ദി സിനിമയിൽ സജീവമായ താരത്തിന്ന് ഒരുപാട് സ്ത്രീ കേന്ദ്ര കഥാപാത്രമായ സിനിമകളിൽ മികച്ച അഭിനയ മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ സാധിച്ചിട്ടുണ്ട്.
രണ്ടായിരത്തി മൂന്നിൽ അഭിനയം ആരംഭിച്ച താരം ഇന്നും ഹിന്ദി സിനിമയിൽ സജീവസാന്നിധ്യമാണ്. 1995 ൽ സി ടിവി സംരക്ഷണം ചെയ്തിരുന്ന ഹം പാഞ്ച് എന്ന പരിപാടിയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീടാണ് 2003 ൽ താരത്തിന്റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. ഇന്ത്യക്ക് പുറമേ ബംഗാളി മലയാളം മറാത്തി തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
താരം സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമാണ്. ഇപ്പോഴും തന്റെ മനംമയക്കുന്ന സൗന്ദര്യം കൊണ്ട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിക്കുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുക്കുന്നുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത്. മഞ്ഞ വസ്ത്രത്തിൽ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. കിടിലൻ പോസ് നൽകിയാണ് താരം ഫോട്ടോകൾക്ക് നിന്ന് കൊടുത്തിരിക്കുന്നത്. അനുരാഗ് കപൂർ എന്ന ഫോട്ടോഗ്രാഫറാണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ മാത്രം 37 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.
2003 ൽ ഭാലോ തേക്കോ എന്ന ബംഗാളി സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. 2005 ൽ പരിണീത എന്ന സിനിമയിലൂടെ താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്കുള്ള ഫിലിംഫെയർ അവാർഡ് താരത്തിന് ലഭിക്കുകയുണ്ടായി. മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡിനും താരത്തെ നോമിനേറ്റ് ചെയ്യപ്പെട്ടു.
ഉറുമി എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത്. 2014 ൽ ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ നൽകി താരത്തെ ആദരിക്കുകയുണ്ടായി. അഭിനയജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്. മികച്ച നടിക്കുള്ള ദേശീയ അവാർഡ് ഉൾപ്പെടെ ആറ് ഫിലിം ഫെയർ അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്.