ചുരുങ്ങിയ കാലയളവിൽ മലയാള സിനിമാ ലോകത്ത് തന്റെതായ സ്ഥാനം ഉറപ്പിച്ച അഭിനേത്രിയാണ് അനശ്വര രാജൻ. ബാലതാരമായാണ് താരം സിനിമയിൽ അരങ്ങേറിയത്. പക്ഷെ ഇതിനോടകം ഒരുപാട് നല്ല വേഷങ്ങൾ മികച്ച രൂപത്തിൽ ചെയ്യാനും പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിക്കാനും താരത്തിന് സാധിച്ചു.
ഷോർട്ട് ഫിലിമിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. ഗ്ലോബ് എന്ന ഷോർട്ട് ഫിലിമിൽ മികച്ച അഭിനയം കാഴ്ചവച്ചതിനു ശേഷമാണ് ഉദാഹരണം സുജാതയിൽ താരം എത്തുന്നത്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. അതിനുശേഷം താരത്തിന് ലഭിച്ചത് നല്ല കഥാപാത്രങ്ങൾ തന്നെ ആയിരുന്നു.
മൈ സാന്റ, ആദ്യരാത്രി, വാങ്ക് എന്നീ സിനിമകളിൽ താരത്തിന്റെ വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. ഓരോ കഥാപാത്രങ്ങളും മികച്ച രൂപത്തിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി നേടാൻ താരത്തിന് ഭാഗ്യം ലഭിച്ചു. ടെലിവിഷൻ രംഗത്തും താരം തിളങ്ങിയിട്ടുണ്ട്. d5 ജൂനിയറിലെ ഗസ്റ്റ് ആയാണ് താരം ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടത്. വ്യത്യസ്തത ഉള്ളത് വേഷങ്ങൾ ആണ് താരം ചെയ്തത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം എട്ട് ലക്ഷത്തിനടുത്ത് ആരാധകരുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി ഇൻസ്റ്റഗ്രാമിലൂടെ നിരന്തരം പങ്കുവയ്ക്കാറുണ്ട്. സജീവമായ ആരാധകവൃന്ദം താരത്തിന് ഉണ്ടായതു കൊണ്ട് തന്നെ താരം അപ്ലോഡ് ചെയ്യുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്.
ഒരുപാട് ഫോട്ടോഷൂട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. എല്ലാ ഫോട്ടോഷൂട്ടുകളെയും ആരാധകർ വളരെ ആരവത്തോടെ സ്വീകരിച്ചിട്ടുമുണ്ട്. കഴിഞ്ഞ ഓണാഘോഷവുമായി ബന്ധപ്പെട്ടഫോട്ടോകളിൽ താരം സാരിയിൽ അഴകായി പ്രത്യക്ഷപ്പെട്ടിരുന്നു. ഏതു വേഷവും താരത്തിന് ഇണങ്ങുമെന്ന് ഓരോ ഫോട്ടോഷൂട്ട്കളിലൂടെയും താരം തെളിയിച്ചിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് എങ്കിലും സ്റ്റൈലിഷ് ലുക്കിൽ ആണെങ്കിലും ഫോട്ടോകൾ പൊളി എന്നാണ് ആരാധകർ അഭിപ്രായപ്പെടാറുള്ളത്.
താരം ഇപ്പോൾ അപ്ലോഡ് ചെയ്ത ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു. സിമ്പിൾ ആയാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കണ്ണാടിയിൽ മുഖം നോക്കി ചിരിക്കുന്ന സുന്ദരിയായിട്ടാണ് താരത്തെ ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത്. വളരെ പെട്ടെന്നാണ് ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തത്. മികച്ച പ്രതികരണങ്ങളാണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.