
പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം ഡയാന ഹമീദ്.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അവതാരക എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ഡയാന ഹമീദ്. അവതാരക എന്ന നിലയിൽ ആണ് താരം കൂടുതൽ പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. തന്റെ സ്വതസിദ്ധമായ അവതരണ മികവുകൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

തിരുവനന്തപുരം ക്കാരിയായ താര മലയാളം തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ടിവി അവതാരക എന്ന നിലയിൽ കറിയർ ആരംഭിച്ച താരം പിന്നീട് അഭിനയത്തിലേക്ക് മാറുകയായിരുന്നു. ഇതിനകം ഒരുപാട് വേദികളിൽ അവതാരകയായി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം ചുരുക്കം ചില സിനിമകളിലൂടെ അഭിനയത്തിലൂടെയും കഴിവ് തെളിയിച്ചു.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. മോഡൽ എന്ന നിലയിൽ തിളങ്ങിനിൽക്കുന്നതുകൊണ്ടുതന്നെ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം. നിറവയറുമായാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. ഡയാന ഹമീദ് എപ്പോൾ ഗർഭിണിയായി എന്ന് അത്ഭുതപ്പെട്ട ആരാധകർക്ക് താരം തന്നെ വിശദീകരണം നൽകിയിട്ടുണ്ട്. തന്റെ ക്യാപ്ഷനിലൂടെ താരം കൃത്യമായി വിവരിക്കുന്നുണ്ട്.

ക്യാപ്ഷൻ ഇങ്ങിനെയാണ്… “Meet Smitha from Laughing Budha, an expecting mother, a content wife who finds happiness in the own world of books… Essaying this role was a matter of delight for me.. Laughing budha is now streaming on JaiHo movies…”

ലാഫിംഗ് ബുദ്ധ എന്ന സിനിമയിലെ സ്മിത എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തി കൊണ്ടാണ് ഡയാന പോസ്റ്റ് ചെയ്തത്. അമ്മയാവാൻ കാത്തിരിക്കുന്ന, തന്റെ സ്വന്തം ജീവിതത്തിൽ സന്തോഷം കണ്ടെത്തി ഒരു നല്ല ഭാര്യയായി ജീവിക്കുന്ന കഥാപാത്രമാണ് സ്മിത എന്നും താരം പറയുന്നുണ്ട്. ഈ വേഷം ചെയ്തതിൽ ഞാൻ സന്തോഷവതി ആണെന്നും താരം കൂറിചേർത്തു. ജയ് ഹോ മൂവിസിൽ ഈ സിനിമ ലഭ്യമാണ്.

മലയാളത്തിലെ സ്വന്തം ഐശ്വര്യലക്ഷ്മി, പിഷാരടി ഡയാന ഹമീദ് തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ കോമഡി എന്റർട്രെയിനർ ഫാമിലി സിനിമയാണ് ലാഫിങ് ബുദ്ധ. സന്തോഷത്തിന്റെ പര്യായമാണ് ലാഫിംഗ് ബുദ്ധ. അതുകൊണ്ടുതന്നെ ഒരു വെറൈറ്റി പേര് തന്നെയാണ് സിനിമ സ്വീകരിച്ചിരിക്കുന്നത്. ടോം ഇമ്മറ്റി സംവിധാനം ചെയ്ത ഗംബ്ലർ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്.







