
ഗ്ലാമർ വേഷങ്ങളിലൂടെ ഒരുപാട് ചലച്ചിത്ര ആരാധകരെ നേടിയ തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് നമിത കപൂർ. ജമിനി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിലൂടെ തെന്നിന്ത്യൻ സിനിമ ലോകത്ത് ഒട്ടാകെ ആരാധകരെ ഉണ്ടാക്കിയ താരമാണ് നടി നമിത. തമിഴ്, തെലുങ്ക് സിനിമകളിൽ ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിച്ച് ഒരുപാട് ആരാധകരെ താരം സ്വന്തമാക്കിയിട്ടുണ്ട്.

മലയാളത്തിൽ ബ്ലാക്ക് സ്റ്റാലിൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കും സുപരിചിതയായി. പിന്നീട് പുലിമുരുകനിൽ ഒരു പ്രധാന വേഷത്തിൽ താരം അഭിനയിച്ചിട്ടുണ്ട്. എങ്കിലും താരം കൂടുതലും ചെയ്തിട്ടുള്ളത് ഗ്ലാമറസ് റോളുകളാണ്. യുവാക്കളുടെ ആരാധനാ കഥാപാത്രമായിരുന്നു താരം. അഭിനയത്തോട് കിടപിടിക്കുന്ന സൗന്ദര്യം താരത്തിനുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം സ്വന്തം വ്യക്തി ജീവിതത്തിലെ തുറന്നുപറച്ചിലുകൾ എപ്പോഴും സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കാറുണ്ട്. ജീവിതത്തിൽ കഴിഞ്ഞു പോയതും വാർത്താ പ്രാധാന്യം ഉള്ളതുമായ കാര്യങ്ങളാണ് താരം പറയാറുള്ളത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്ന് താരം കുറച്ചു മുമ്പ് വെളിപ്പെടുത്തിയിരുന്നു.

2010 മുതൽ അഞ്ച് വർഷത്തോളം ഞാൻ കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നു എന്നാണ് കഴിഞ്ഞ പ്രാവശ്യം താരം വെളിപ്പെടുത്തിയത്. മലയാള സിനിമ എനിക്ക് ഏറെ ഇഷ്ടമാണ് എന്നും മലയാളത്തിൽ പൃഥ്വിരാജ് ആണ് എന്റെ ഇഷ്ടതാരം എന്നും അദ്ദേഹത്തിന് ഒപ്പം ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ട് എന്നും നമിത പറയുന്നുണ്ട്.

അതുപോലെ സിനിമയിൽ തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ താരം തുറന്നു പറഞ്ഞതാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുള്ളത്. ചില സംവിധായകർ പ്രധാന കഥാപാത്രമാണെന്ന് പറഞ്ഞ് സിനിമയിലേക്ക് വിളിക്കും. കുറച്ച് ഭാഗങ്ങളൊക്കെ ഷൂട്ട് ചെയ്യും. അതിനൊപ്പം ഒരു ഐറ്റം ഗാന രംഗവും ഷൂട്ട് ചെയ്യും. സിനിമ പുറത്തിറങ്ങുമ്പോൾ മറ്റുള്ള ഭാഗങ്ങൾ ഒഴിവാക്കി ആ ഗാനരംഗം മാത്രം ഉൾപ്പെടുത്തും. പല തവണ അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് താരം പറഞ്ഞത്.

ഇത് കാണുന്ന പ്രേക്ഷകർ വിചാരിക്കും ഞാൻ ഐറ്റം സോങ് മാത്രം ചെയ്യുകയുള്ളൂ എന്ന് താരം പറഞ്ഞതിന്റെ കൂടെ അതോടു കൂടിയാണ് ഐറ്റം സോങ് ചെയ്യണ്ടായെന്ന് തീരുമാനം എടുത്തത് എന്നും താരം കൂട്ടിച്ചേർത്തു. ഒരു നടി ഒന്ന് തടിച്ചാലോ മെലിഞ്ഞാലോ ഉടൻ അഭിപ്രായ പ്രകടനങ്ങൾ ഉണ്ടാവും. 15 വർഷത്തോളമായി പല ബോഡി ഷെയ്മിങ്ങിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട് എന്നും താരം വെളിപ്പെടുത്തി.









