കുട്ടിയുടുപ്പിൽ കിടിലൻ ഡാൻസ്..😍👌വൈറലായ നൈല ഉഷയുടെ ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ കാണാം…

നടിയായും ടെലിവിഷൻ അവതാരകയായും റേഡിയോ ജോക്കിയായും തിളങ്ങി നിൽക്കുന്ന താരമാണ് നൈല ഉഷ. 2013 മുതൽ സിനിമയിൽ സജീവമായ താരം ചുരുക്കം ചില സിനിമകളിൽ മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ എങ്കിലും അഭിനയിച്ച സിനിമകളിലൊക്കെ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

പത്ത് വർഷത്തോളം ദുബായിൽ റേഡിയോ ജോക്കി ആയി ജോലി ചെയ്തതിനു ശേഷമാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്. പല മേഖലയിലും കഴിവ് തെളിയിച്ച താരമാണ് നൈല ഉഷ. മെഗാസ്റ്റാർ മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ കുഞ്ഞനന്തന്റെ കട എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയ മേഖല പരീക്ഷിക്കുന്നത്.

ആദ്യം തന്നെ ഒരുപാട് ആരാധകരെ കയ്യിലെടുക്കാൻ താരത്തിന് കഴിഞ്ഞു. ഈ സിനിമയിലെ അഭിനയത്തിന് ‘ഏഷ്യാവിഷൻ അവാർഡ് ഫോർ ബെസ്റ്റ് ഫീമെയിൽ ഡിബേറ്റ് അവാർഡ്’ താരത്തിനു ലഭിച്ചിട്ടുണ്ട്. മികച്ച പ്രേക്ഷക അഭിപ്രായവും ഈ കഥാപാത്രം നേടിയിരുന്നു. അതുകൊണ്ട് തന്നെ വലിയ ആരാധക വൃന്ദം താരത്തിനുണ്ട്.

പിന്നീട് ജയസൂര്യ നായകനായി പുറത്തിറങ്ങിയ പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. അതു പോലെതന്നെ പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിലെ താരത്തിന്റെ ‘ ആലപ്പാട്ട് മറിയം എന്ന കഥാപാത്രവും ഒരുപാട് അഭിനന്ദനങ്ങൾ താരത്തിന് നേടിക്കൊടുത്തു.

സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. ഏകദേശം 1.5 മില്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതു കൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും മറ്റും നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. കുട്ടിയുടുപ്പിൽ ബോൾഡ് ലൂക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഡാൻസ് വീഡിയോ ഇൻസ്റ്റഗ്രാമിൽ റീൽ ആയാണ് അപ്‌ലോഡ് ചെയ്തിട്ടുള്ളത്. കൂടെ ഒരു സുഹൃതും ഉണ്ട്. താരത്തിന്റെ ഡാൻസ് വീഡിയോ വൈറലായി കഴിഞ്ഞിരിക്കുന്നു.

Nyla
Nyla
Nyla
Nyla
Nyla
Nyla
Nyla
Myla
Nyla