നടിയായും മോഡലായും ഗായികയായും തിളങ്ങി നിൽക്കുന്ന താരമാണ് പ്രിയ പ്രകാശ് വാര്യർ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും തന്നെയാണ് താരം ഒരുപാട് ആരാധകരെ നേടിയെടുത്തത്. അതു കൊണ്ടുതന്നെ 2008ലെ ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ ചർച്ചചെയ്ത സെലിബ്രിറ്റിയുടെ പേര് പ്രിയ വാര്യർ എന്നായി.
2019 ൽ പുറത്തിറങ്ങിയ അഡാർലവ് എന്ന സിനിമയിൽ കണ്ണിറുക്കി കാണിച്ചു കൊണ്ട് ഇന്ത്യയൊട്ടാകെ തരംഗം ആവുകയാണുണ്ടായത്.
മലയാളത്തിനു പുറമേ ഹിന്ദിയിലും തെലുങ്കിലും താരം വേഷമിട്ടിട്ടുണ്ട്. ഏത് ഭാഷയിൽ ആണെങ്കിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്.
ഇൻസ്റ്റഗ്രാമിൽ മാത്രം 7 മില്യൺ ന് അടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.
ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആരാധകർ ഫോളോ ചെയ്യുന്ന നടി എന്ന പദവിയും താരത്തിൽ ഉണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്.
അഭിനയ മികവിനൊപ്പം താരത്തിന് വേറെയും ഒരുപാട് കഴിവുകൾ ഉണ്ട്. ഡാൻസറും ഗായികയും കൂടിയാണ് താരം. താരത്തിന്റെ ഡാൻസ് വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. സിനിമകളിൽ മാത്രമല്ല താരം പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. താരം അഭിനയിച്ച ഹിന്ദിയിലെ ‘നെസ്റ്റ്ലി മഞ്ചിന്റെയും’ തെലുങ്കിലെ ‘സൗത്ത് ഇന്ത്യൻ ഷോപ്പിങ് മാൾ’ ന്റെയും പരസ്യങ്ങൾ പ്രശസ്തമാണ്.
ഇതിനെല്ലാം പുറമേ ഷോർട്ട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്. തേർഡ് ഫ്ലിപ്പ്, കടലാസു തോണി എന്നീ ഷോർട്ട് ഫിലിമുകളിൾ ആണ് താരം അഭിനയിച്ചത്. ഏത് രംഗത്താണെങ്കിലും മികച്ച അഭിനയവും ഭാവാഭിനയ പ്രകടനങ്ങളും ആണ് താരം കാഴ്ച വെക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാം വിജയങ്ങളായി.
താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത് സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളാണ്. ലഹങ്ക ധരിച്ചാണ് താരം ഫോട്ടോകൾക്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്. സിമ്പിൾ ലുക്കിലുള്ള ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു. ഒരുപാട് പേരാണ് താരത്തിന്റെ ഫോട്ടോകൾക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്.