സ്ത്രീധന മരണങ്ങൾ കൂടിവരുന്ന കാലമാണ് വർത്തമാനം. ഒരുപാട് വാർത്തകൾ സ്ത്രീധനത്തിന് പേരിൽ പുറത്തു വരാറുണ്ട്. ഭർതൃ ഗൃഹത്തിൽ പീഡനം അനുഭവിക്കുന്നവർ ആത്മഹത്യ ചെയ്യുന്നതും കൊലപാതകം നടത്തിയതുമായ ഒട്ടനവധി വാർത്തകൾ സമൂഹ മാധ്യമങ്ങളിലൂടെ പലപ്പോഴായി പുറത്തു വരികയും വൈറൽ ആവുകയും ചെയ്യാറുണ്ട് പക്ഷേ സംഭവങ്ങൾ അതേപടി തുടർക്കഥയാകുന്നു എന്ന് മാത്രം.
കുറച്ചു ദിവസങ്ങൾക്കു മുമ്പ് കേരളം വളരെ ചൂടോടെ ചർച്ച ചെയ്തിരുന്നത് സ്ത്രീധനവും സ്ത്രീധന മരണങ്ങളും ഗാർഹിക പീഡനങ്ങളും ആയിരുന്നു ആ സമയത്ത് ഒരുപാട് പേർ സമൂഹ മാധ്യമങ്ങളിൽ സ്വന്തം അഭിപ്രായങ്ങളും അനുഭവങ്ങളും തുറന്നു പറയുകയും പോസ്റ്റ് ചെയ്യുകയും ചെയ്തു. പലരുടെയും എഴുത്തുകളെയും ഫോട്ടോകളെയും വീഡിയോകളെയും എല്ലാം മീഡിയ ചർച്ചയാക്കി.
കൂട്ടത്തിൽ ഏറ്റവും കൂടുതൽ തരംഗമായത് ആക്ടിവിസ്റ്റും ഫോട്ടോഗ്രാഫറുമായ രാഹുൽ പശുപാലൻ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച് ഒരു കുറിപ്പാണ്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ വൈറലായി പ്രചരിച്ചിരുന്നു. പെണ്ണിന്റെ പൊന്നിൻ ആണ് വില കൂടുതൽ എന്ന് ചിന്തിക്കുന്നവർക്കെല്ലാം രാഹുൽ പശുപാലന്റെ വാക്കുകൾ കണ്ണിലെ കരടായി.
രാഹുൽ പശുപാലൻ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ച് വാക്കുകൾ ഇങ്ങനെയാണ് : “സ്ത്രീധനം വാങ്ങാതെ ഒരു പെണ്ണിനെ പൊന്നുപോലെ നോക്കാൻ കഴിയാത്തവൻ മീശയും വച്ച് നടന്നിട്ടു കാര്യമില്ല ” എന്ന് പറഞ്ഞാണ് അദ്ദേഹം അദ്ദേഹത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്.
“ആ പഷ്ട്… ഈ ഓട്ട വീണ കലത്തിൽ ആണോ രാമൻകുട്ടീ നീ ഇത്രയും നേരം വെള്ളം കോരിയത് .ഈ മൂക്കിന് താഴെ വളരുന്ന മൈ രിനെന്തോ മഹാത്മ്യം കൂടുതൽ ഉണ്ടെന്ന തോന്നൽ ആണ് പ്രശ്നമെന്ന് ഇവന്മാർക്ക് ഇപ്പഴും മനസിലായിട്ടില്ല . സ്ത്രീധനം അല്ല “ആണത്തം” എന്ന മനോരോഗമാണ് പ്രശ്നം” ഇന്നും അദ്ദേഹം കുറിപ്പിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
തുടർന്ന് പിറ്റേ ദിവസം രാഹുൽ മറ്റൊരു എഴുത്തു കൂടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. “സ്ത്രീധനം വാങ്ങും ഭാര്യയെ തല്ലും എന്നൊക്കെ പറയുന്നതിൽ നാണക്കേടൊന്നും ഇല്ലാത്ത ആണത്തമുള്ള മലയാളികളേക്കാൾ എന്തുകൊണ്ടും അപകടകാരികളാണ് ഞങ്ങടെ നാട്ടിൽ സ്ത്രീധനമില്ല എന്ന് പറയുന്ന വടക്കൻ പുരോഗമനോളികൾ” എന്നാണ്. എന്തായാലും രാഹുലിന്റെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.