തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരുപാട് ആരാധകരെ നേടിയ താരമാണ് നയൻതാര. ഒരുപാട് മികച്ച ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്താണ് താരം സിനിമ പ്രേമികളുടെ മനസ്സിൽ സ്ഥിരം സാന്നിധ്യമായത്. ഏതു വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ കഴിയും എന്നുള്ളത് താരത്തിന്റെ വലിയ ഒരു മികവ് തന്നെയാണ്.
മലയാളത്തിലും മറ്റു അന്യ ഭാഷകളിലും താരം അഭിനയിച്ച സിനിമകൾ എല്ലാം നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. ചെയ്ത വേഷങ്ങൾ ഓരോന്നും ഒന്നിനൊന്ന് മികച്ചതാക്കിയതു കൊണ്ട് തന്നെ ഭാഷകൾക്ക് അതീതമായി ആരാധനാ വൈപുല്യം താരത്തിനുണ്ടായി.
തമിഴിൽ അഭിനയിച്ചു തുടങ്ങിയപ്പോൾ ഒരുപാട് ഗ്ലാമറസ് വേഷങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഒട്ടേറെ ഗോസിപ്പുകളും തരത്തിനെ ചുറ്റി പറ്റി ഉണ്ടായിരുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലും ഇപ്പോൾ താരം സജീവമാണ്. സൗത്ത് ഇന്ത്യൻ സിനിമയിലെ തന്നെ ലേഡീസ് സൂപ്പർ സ്റ്റാർ ആണ് ഇപ്പോൾ താരം.
ഗ്ലാമർ വേഷങ്ങൾ ചെയ്തിരുന്ന നയൻതാരയുടെ പേരിൽ ഏറ്റവും കൂടുതൽ വിവാദമുണ്ടാക്കിയത് ചിമ്പുവിനോടൊപ്പം അഭിനയിച്ച ഒരു ലിപ്‌ലോക്ക് രംഗം ആയിരുന്നു. നയൻതാരയുടെ പേരിൽ പുറത്തുവന്ന വിവാദങ്ങളിൽ കനപ്പെട്ടത് ചിമ്പുവിനോടൊപ്പം ഉള്ള ലിപ്ലോക് രംഗങ്ങൾ ആയിരുന്നു. സിനിമയിൽ ആ രംഗം ഉൾപ്പെടുത്തിയിട്ടില്ല എന്നത് വിവാദത്തിന് ശക്തി കൂട്ടി.
ആ സീൻ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ആയിരുന്നു എടുത്തിരുന്നത് എന്നും അത് വലിയ വിവാദം ആവുകയായിരുന്നു എന്നാണ് ഇതിനെക്കുറിച്ച് ചിമ്പു പറഞ്ഞത് . പിന്നീട് നയൻതാരയോട് മാപ്പ് പറഞ്ഞിരുന്നു എന്നും താൻ കാരണം പഴി കേൾക്കേണ്ടി വന്നല്ലോ എന്ന് കരുതിയാണ് താൻ നയൻതാരയുടെ മാപ്പ് പറഞ്ഞത് എന്നാണ് ചിമ്പു കൂട്ടിച്ചേർത്തു.
പക്ഷെ നയൻതാരയുടെ പ്രതികരണം തന്നെ ഞെട്ടിക്കുന്നതായിരുന്നു എന്നും മാപ്പ് പറയേണ്ട ആവശ്യം ഇല്ലെന്നും അത് ജോലിയുടെ ഭാഗമായി മാത്രമേ താൻ കണ്ടിരുന്നുള്ളൂ എന്നുമായിരുന്നു നയൻതാരയുടെ മറുപടി എന്നാണ് ചിമ്പു പറഞ്ഞത്. സംവിധായകന്റെ കണ്ണിലൂടെ നോക്കുമ്പോൾ ആ രംഗം ചിത്രത്തിൽ അനിവാര്യമായിരുന്നു എന്നും നയൻതാര അന്ന് പറഞ്ഞിരുന്നു എന്നും ചിമ്പു പറഞ്ഞു.
ഇത്തരത്തിലുള്ള നയൻതാരയുടെ പ്രൊഫഷണൽ വ്യക്തിത്വവും മനോഭാവവുമാണ് താരത്തെ ഇപ്പോൾ തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ ആക്കി മാറ്റിയത് എന്നാണ് ചിമ്പുവിന്റെ അഭിപ്രായം. ഒരുപാട് ഭാഷകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യുന്ന നായികയായി താരം ഇന്നും തുടരുകയാണ്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷങ്ങളും റിലീസ് ആകുന്നത്.