ഏതെങ്കിലുമൊരു പ്രത്യേകമായ ദിവസങ്ങൾ കടന്നു വന്നാൽ പിന്നീടങ്ങോട്ട് സോഷ്യൽ മീഡിയയിൽ ആ ദിവസത്തിനനുബന്ധിച്ചുള്ള ഫോട്ടോഷൂട്ട്കളുടെ ചാകരയാണ് കാണാൻ സാധിക്കുന്നത്. എല്ലാ പ്രത്യേകമായ ദിവസങ്ങളിലും ഇത് കാണാൻ സാധിക്കുന്നുണ്ട്. സിനിമ താരങ്ങൾ മുതൽ മോഡൽ രംഗത്ത് തിളങ്ങി നിൽക്കുന്ന വരും ഇത്തരത്തിലുള്ള പ്രത്യേകമായ ദിവസങ്ങളിൽ വെറൈറ്റി ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട്.
പ്രത്യേകമായ ആഘോഷ ദിവസങ്ങളിൽ ആണ് കൂടുതലും കാണാൻ സാധിക്കുന്നത്. പെരുന്നാൾ, ക്രിസ്മസ്, ഓണം തുടങ്ങിയ ദിവസങ്ങളിലെ ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. ഒട്ടുമിക്ക എല്ലാ സെലിബ്രിറ്റികളും ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട്. കൂടുതലും സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കാറുണ്ട്.
ഇക്കഴിഞ്ഞ ഓണം ദിവസങ്ങളിൽ ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ സിനിമാ നടൻമാരും നടിമാരും ഓണം ആശംസിച്ചുകൊണ്ട്ള്ള ഫോട്ടോകൾ പങ്കുവച്ചിരുന്നു. പല നടിമാരും മലയാളത്തനിമയുള്ള സാരിയുടുത്ത് ശാലീന സുന്ദരിയായി ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
മോഡൽ ഫോട്ടോഷൂട്ടിന്റെ കാലം ആയതുകൊണ്ട് തന്നെ ഒരുപാട് വെറൈറ്റി മോഡൽ ഫോട്ടോഷൂട്ടുകൾ ഓണം കാലത്ത് പുറത്തുവന്നിരുന്നു. എല്ലാത്തിനും ഗ്ലാമർ കുത്തി കയറ്റുക എന്നുള്ളത് ഇപ്പോഴത്തെ ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലുള്ള ഓണം ഫോട്ടോകൾ ഒരുപാട് മോഡൽസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. പലതും സദാചാര ആക്രമണങ്ങൾക്ക് ഇരയാവുകയും ചെയ്തിട്ടുണ്ട്.
ഇപ്പോൾ ഇതാ ഒരു വെറൈറ്റി ഫോട്ടോ ഷൂട്ട് ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വെറൈറ്റി കോൺസെപ്റ്റ് ആണ് ഫോട്ടോഷൂട്ടിൽ ഒരുക്കിയിരിക്കുന്നത്. എല്ലാത്തിനേക്കാളും വലുത് ഫോട്ടോഷൂട്ട് ആണെന്നും, അതിനു മുമ്പിൽ മറ്റെല്ലാം ചെറുതാണെന്നും പറയുന്ന രൂപത്തിലാണ് ഫോട്ടോഷൂട്ട് നടന്നിരിക്കുന്നത്. ഫോട്ടോകൾ തരംഗമായിരിക്കുന്നു.
ഒരു മോഡലിന്റെ ഫോട്ടോ ഷൂട്ട് നടക്കുന്ന സമയത്ത് അതുവഴി കടന്നുവരുന്ന മാവേലി.. ഫോട്ടോ ഷൂട്ട് ലൊക്കേഷൻ ആണ് അവിടെ നിന്ന് മാറി നിൽക്കൂ എന്ന മാവേലിയോട് പറയുന്ന രൂപത്തിലാണ് ഫോട്ടോഷൂട്ട് നടന്നിരിക്കുന്നത്. വെറൈറ്റി കോൺസെപ്റ് ആണ് ഫോട്ടോഷൂട്ടിൽ കാണാൻ സാധിക്കുന്നത്. വളരെ രസകരമായ രീതിയിൽ കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ ചൂണ്ടിക്കാട്ടുന്ന രൂപത്തിലാണ് ഫോട്ടോഷൂട്ട് നടന്നിരിക്കുന്നത്.
ഫോട്ടോ ഷൂട്ട് നടക്കുന്ന സമയത്ത് കടന്നുവന്ന മാവേലിയെ തട്ടി മാറ്റുന്നതും, കാല നോടൊപ്പം സെൽഫി എടുക്കുന്ന ന്യൂജൻ പിള്ളേരെയും, രാഷ്ട്രീയക്കാരന്റെ ഇപ്പോഴത്തെ അവസ്ഥയും, കൊറോണക്കാലം ആയിട്ടുപോലും മാവേലിയിൽ നിന്നുവരെ ഫൈൻ ഈടാക്കുന്ന പോലീസുകാരും, കുണ്ടും കുഴിയും നിറഞ്ഞ റോഡുകളും എന്നിങ്ങനെ ഒട്ടുമിക്ക കേരളത്തിലെ എല്ലാ അവസ്ഥകളെയും തുറന്നു പറഞ്ഞു കൊണ്ടാണ് ഫോട്ടോഷൂട്ട് പുറത്തുവന്നിട്ടുള്ളത്. ഫോട്ടോ ഷൂട്ട് വൈറൽ ആയിരിക്കുന്നു