മലയാളത്തിലെ ഏറ്റവും മികച്ച ക്യാമ്പസ് സിനിമകളിലൊന്നാണ് ക്ലാസ്മേറ്റ്സ്. ഒരുപക്ഷേ ഏറ്റവും മികച്ച മലയാള ക്യാമ്പസ് ചിത്രം എന്ന് പറഞ്ഞാലും തെറ്റില്ല. 2006 ൽ ജെയിംസ് ആൽബർട്ട് എഴുതി ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് സിനിമയായിരുന്നു ക്ലാസ്മേറ്റ്സ്. ഒരു സിനിമ എന്ന നിലയിൽ എല്ലാ ഭാഗങ്ങളിലും മികച്ച നിൽക്കാൻ ഈ സിനിമക്ക് സാധിച്ചു എന്ന് വേണം പറയാൻ.
ഒരു വലിയ താരനിര തന്നെ ഈ സിനിമയിൽ അണിനിരന്നു എന്നത് വാസ്തവമാണ്. ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് പൃഥ്വിരാജും കാവ്യാമാധവനും ആയിരുന്നു. കൂടാതെ നരേൻ, ജയസൂര്യ, ഇന്ദ്രജിത്ത്, രാധിക, ബാലചന്ദ്ര മേനോൻ, ജഗതി ശ്രീകുമാർ, സുകുമാരി, അനൂപ് ചന്ദ്രൻ, അനിൽ മുരളി തുടങ്ങിയവരും ഈ സിനിമയിൽ വേഷം അണിഞ്ഞിട്ടുണ്ട്.
ക്ലാസ്സ്‌മേറ്റ്സിൽ പൃഥ്വിരാജ് അവതരിപ്പിച്ച സുകുമാരൻ എന്ന സുകുവിന്റെ അമ്മ വേഷം കൈകാര്യം ചെയ്തത് സുകുമാരി ആയിരുന്നു. കുറച്ചുനേരം മാത്രമേ സുകുമാരി സ്ക്രീനിൽ ഉണ്ടായിരുന്നുള്ളൂ. പൃഥ്വിരാജ് ന്റെ ഒരു സഹോദരിയെ ഈ സിനിമയിൽ കാണിക്കുന്നുണ്ട്. ജയസൂര്യ, കാവ്യ മാധവൻ പൃഥ്വിരാജിന്റെ വീട്ടിൽ ചെന്നപ്പോഴാണ് സഹോദരിയെ കാണിക്കുന്നത്.

പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷമണിഞ്ഞ താരമാണ് രാജി മേനോൻ. ദൂരദർശൻ പ്രേക്ഷകർക്ക് താരം സുപരിചിതയാണ്. അവതാരക എന്ന നിലയിലും സീരിയൽ നടി എന്ന നിലയിലും താരം തിളങ്ങിയിട്ടുണ്ട്. ദൂരദർശൻ അവതാരക എന്ന നിലയിലാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. പഠിക്കുന്ന സമയത്ത് തന്നെ പരസ്യം കണ്ട് ഒഴിവുള്ള സ്ഥലത്തേക്ക് ദൂരദർശൻ അവതാരകയായി താരം തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ പ്രശസ്ത സംവിധായകൻ അസീസ് സംവിധാനം ചെയ്ത അത്യുന്നതങ്ങളിൽ കൂടാരം പണിതവർ എന്ന സിനിമയിൽ തിലകൻ, രാഘവൻ തുടങ്ങിയ മഹാ പ്രതിഭകൾക്കൊപ്പം നായികയായി അഭിനയത്തിലേക്ക് കടന്നു വന്ന താരമാണ് രാജി മേനോൻ. ഷാർജ ടു ഷാർജ, കഥാവശേഷൻ തുടങ്ങിയ സിനിമകളിലും താരം വേഷമിട്ടു.

മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ഡാനി എന്ന സിനിമയിൽ ക്ലാര എന്ന കഥാപാത്രത്തിലൂടെ താരം മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറി. സുരേഷ് ഗോപി നായകനായ ബ്ലാക്ക് ക്യാറ്റ് എന്ന സിനിമയിൽ താരം അഭിനയിച്ച് കഴിവ് തെളിയിച്ചു. ഫഹദ് ഫാസിൽ നായകനായി പുറത്തിറങ്ങിയ ഫ്രൈഡേ എന്ന സിനിമയിൽ ഫഹദിന്റെ അമ്മയായി താരം വേഷം അണിഞ്ഞിട്ടുണ്ട്. മഞ്ഞുരുകും കാലം എന്ന പ്രശസ്ത ടിവി സീരിയലിൽ താരം പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്.



