മലയാള ചലച്ചിത്ര മേഖലകളിൽ ഒരുപാട് ആരാധകരുള്ള യുവ അഭിനയത്രി ആണ് ശ്രിന്ദ അർഹാൻ. 2012 മുതൽ ആണ് താരം അഭിനയ മേഖലയിൽ സജീവമായത്. 2015 ൽ പുറത്തിറങ്ങിയ ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയിലെ മേരി എന്ന കഥാപാത്രം ചെയ്ത പ്രേക്ഷകർക്ക് സുപരിചിതയായി. ആ വേശം താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രമായിരുന്നു.
ചിത്രങ്ങളിൽ അഭിനയിക്കുക മാത്രമല്ല ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന നിലയിലും താരം തിളങ്ങി നിൽക്കുന്നു. മികച്ച വിജയങ്ങളായ സിനിമകളിൽ ചെറുതും വലുതുമായ ഒരുപാട് വേഷങ്ങൾ താരം ചെയ്യുകയും ജനപ്രീതി നേടിയെടുക്കുകയും ചെയ്തു. ഫോർ ഫ്രണ്ട്സ് എന്ന ചിത്രത്തിൽ ആമിറിന്റെ സഹോദരിയായി താരം വേഷമിട്ടതും ശ്രദ്ധേയമായി.
2010 ൽ പുറത്തിറങ്ങിയ ഫോർ ഫ്രണ്ട്സ് എന്ന ചിത്രത്തിൽ ചെറിയ ഒരു വേഷമായിരുന്നതു എങ്കിലും നന്നായി അഭിനയിച്ചിരുന്നു താരം. 2012 മുതൽ ആണ് താരത്തിന്റെ കഥാപാത്രങ്ങൾ ജനങ്ങൾ അറിഞ്ഞു തുടങ്ങിയത്. തട്ടത്തിൻ മറയത്ത്, 22 ഫീമെയിൽ കോട്ടയം എന്നെ രണ്ട് സിനിമകളിലെയും താരത്തിന്റെ കഥാപാത്രം വളരെ വലിയ വിജയകരമായി.
2013 ല് പുറത്തിറങ്ങിയ അന്നയും റസൂലും എന്ന ചിത്രത്തിലും പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന്റെ കഥാപാത്രത്തിന് സാധിച്ചിരുന്നു. 2015 വനിത ഫിലിം അവാർഡ് മികച്ച സഹനടിക്കുള്ള പുരസ്കാരം താരത്തിന് ആണ് ലഭിച്ചത്. 2017 ലെ മികച്ച സഹനടിക്കുള്ള പുരസ്കാരം താരത്തിനെ തന്നെ തേടിവന്നു. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ സിനിമകളിലെ മികച്ച പ്രകടനത്തിനാണ് താരം പുരസ്കാരങ്ങൾ നേടിയത്.
സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. അതു കൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. സജീവമായ വലിയ ആരാധക വൃന്ദം തരത്തിനുണ്ടായത് കൊണ്ട് തന്നെയാണിത്.
തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാറുള്ള താരത്തിന്റെ സ്റ്റൈലിഷ് ഡ്രെസ്സിലുള്ള പുതിയ ഫോട്ടോസ് ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ആണ് താരം ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്.