കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് കരിക്ക് താരം.
ഇപ്പോൾ യൂട്യൂബിലും ഒട്ടുമിക്ക സ്ട്രീമിങ് ചാനലുകളിലും കാണാൻ സാധിക്കുന്നത് വെറൈറ്റി വെബ് സീരീസുകൾ ആണ്. കൊറോണ കാലത്താണ് ഇത്രയധികം വെബ് സീരീസ് പുറത്തുവരാൻ തുടങ്ങിയത്. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും കിടിലൻ വെബ് സീരീസുകൾ ഇപ്പോൾ പുറത്തിറങ്ങാറുണ്ട്. നമ്മുടെ മലയാളവും ഒട്ടും പിന്നിലല്ല എന്ന് തെളിയിച്ചിരിക്കുകയാണ്.
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന വെബ് സീരിസ് ആണ് കരിക്ക്. ഇതുപോലെ ആരാധക പിന്തുണയും ജനശ്രദ്ധ പിടിച്ചുപറ്റിയതുമായ വേറെ വെബ് സീരീസുകൾ മലയാളത്തിൽ പിറന്നിട്ടില്ല എന്ന് വേണം പറയാൻ. ആശയങ്ങൾ കൊണ്ടും അവതരണ മികവ് കൊണ്ടും അഭിനേതാക്കളുടെ അഭിനയം കൊണ്ടും കരിക്ക് മറ്റു വെബ് സീരീസുകളിൽ നിന്ന് വേറിട്ട് നിൽക്കുന്നു.
ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ഓരോ എപ്പിസോഡുകളിലും പുറത്തുവരുന്ന കഥാപാത്രങ്ങൾ പ്രേക്ഷകർക്കിടയിൽ വലിയ ഇംപാക്ട് സൃഷ്ടിക്കാറുണ്ട്. ജോർജ്, ലോലൻ തുടങ്ങിയ കഥാപാത്രങ്ങൾ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. വളരെ മികച്ച രീതിയിൽ ഉള്ള ആശയങ്ങൾ പുറത്തുകൊണ്ടുവന്ന് പൂർണ്ണ എന്റർടൈൻമെന്റ് ചെയ്യിക്കുകയാണ് കരിക്ക്.
കരിക്ക് ലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ അറിയപ്പെട്ട താരമാണ് ശ്രുതി സുരേഷ്. ഒരുപാട് നല്ല കഥാപാത്രങ്ങൾക്ക് കരിക്കിലൂടെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സ്ത്രീ കഥാപാത്രങ്ങളെ പ്രധാനമായും അവതരിപ്പിച്ചുകൊണ്ട് പുറത്തിറങ്ങിയ ‘റോക്ക് പേപ്പർ സിസ്സർസ്’ എന്ന സീരീസിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.
സാരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇഷ്ട ഫോട്ടോകളും ഫോട്ടോഷോട്ട്കളും മറ്റും താരം ആരാധകർക്കു വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഷാഡോ ഫോട്ടോകളിൽ സൺ കിസ്സിങ് ഫോട്ടോകളാണ് താരം ആരാധകർക്ക് വേണ്ടി പങ്കു വെച്ചിട്ടുള്ളത്.
Shalupeyed എന്ന ഫോട്ടോഗ്രാഫറാണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. 2019 ൽ രജീഷ വിജയൻ പ്രധാനവേഷത്തിലെത്തി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയായ “ജൂൺ” എന്ന സിനിമയിലെ താരം വേഷം ചെയ്തുകൊണ്ട് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുകയുണ്ടായി. ഈ ഓണക്കാലത്ത് പുറത്തിറങ്ങിയ കരിക്ക്ലെ “സ്റ്റാർ” എപ്പിസോഡിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.