വീണ നന്ദകുമാർ പങ്കുവെച്ച ഇൻസ്റ്റാഗ്രാം ഫോട്ടോ വൈറലാകുന്നു.
ഒരൊറ്റ സിനിമ കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് വീണ നന്ദകുമാർ. അഭിനയത്തോടൊപ്പം ആരെയും മയക്കുന്ന ക്യൂട്ട് ചിരിയിലൂടെ പ്രേക്ഷകഹൃദയത്തെ കീഴടക്കിയ താരം നിലവിൽ മലയാളത്തിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നുകഴിഞ്ഞു എന്ന് വേണം പറയാൻ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.
കെട്ടിയോൾ എന്ന പേരിൽ തന്നെയാണ് താരം മലയാള സിനിമയിൽ അറിയപ്പെടുന്നത്. ആസിഫ് അലി നായകനായി പുറത്തിറങ്ങിയ കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിൽ താരം കാഴ്ചവെച്ച പ്രകടനമാണ് പ്രേക്ഷകർക്കിടയിൽ ഇത്രയും സ്വീകാര്യത വരാനുള്ള കാരണം. ആ സിനിമ തന്നെ താരത്തിന്റെ കരിയർ മാറ്റിമറിക്കുക യായിരുന്നു.
കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയ്ക്ക് ശേഷം താരം സമൂഹമാധ്യമങ്ങളിൽ സജീവമായി നിലകൊണ്ടു. തന്റെ ഇഷ്ട ഫോട്ടോകളും ഫോട്ടോഷൂട്ടുകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതിസുന്ദരി ആയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.
താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. കിളിവാതിലിൽ ചാരിയിരിക്കുന്ന താരത്തിന്റെ കിടിലൻ ബോൾഡ് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. പ്രശസ്ത വെഡിങ് ഫോട്ടോഗ്രാഫറും ഫാഷൻ ഫോട്ടോഗ്രാഫറും കൂടിയായ സനോജ് കുമാറാണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.
2017 ലാണ് താരം അഭിനയജീവിതം ആരംഭിക്കുന്നത്. കടംകഥ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. 2018 ൽ തോട്ര എന്ന സിനിമയിലൂടെ താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. പക്ഷേ താരം പ്രേക്ഷകർക്കിടയിൽ അറിയപ്പെടാൻ തുടങ്ങിയത് ആസിഫ് അലി നായകനായി പുറത്തിറങ്ങിയ കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിലൂടെയാണ്.
കോയിപ്പോര്, ലവ് എന്ന സിനിമയിലൂടെ താരം തന്റെ അഭിനയമികവ് പുറത്ത് കാണിച്ചു. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ പുറത്തു വരാൻപോകുന്ന ബ്രഹ്മാണ്ഡ മലയാള സിനിമയായ മരയ്ക്കാർ അറബിക്കടലിലെ സിംഹം എന്ന സിനിമയിലും അമൽ നീരദ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി പുറത്തിറങ്ങാൻ പോകുന്ന ഭീഷ്മപർവ്വം എന്ന സിനിമയിലും താരം വേഷമിടുന്നുണ്ട്.