ക്യൂട്ട് ലുക്കിലുള്ള സെൽഫി ഫോട്ടോകൾ പങ്കുവെച്ച് ആൻ അഗസ്റ്റിൻ… സോഷ്യൽ മീഡിയയിൽ നിറഞ്ഞു താരം…

സിനിമ മേഖലയിൽ തിളങ്ങി നിൽക്കുന്നവരുടെ മക്കൾക്ക് സിനിമയിൽ വരാതെ തന്നെ നിരവധി ആരാധകർ ഉണ്ടാകുന്നത് പതിവാണ്. സിനിമ നടൻ അഗസ്റ്റിന്റെ മകളായ ആൻ അഗസ്റ്റിനും ഇതുപോലെ സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ നിരവധി ആരാധകർ ഉണ്ടായിരുന്നു. സിനിമയിൽ വന്നതിന് ശേഷം അഭിനയ മികവ് കൊണ്ട് കൂടുതൽ ആരാധകരെ താരം നേടുകയും ചെയ്തു.

വളരെ ചുരുങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ച നടിയാണ് ആൻ അഗസ്റ്റിൻ. താരം അവതരിപ്പിച്ച കഥാപാത്രങ്ങളിൽ മിക്കതും ശക്തമായ വേഷങ്ങളായിരുന്നു. അഭിനയ മികവു കൊണ്ടാണ് താരം സിനിമ മേഖലയിൽ സജീവമായി ഇപ്പോഴും നില നിൽക്കുന്നത്. ലാൽജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലാണ് താരം ആദ്യമായി സ്‌ക്രീനിൽ തെളിയുന്നത്.

ആദ്യ സിനിമ തന്നെ വലിയ തോതിൽ പ്രേക്ഷക പ്രീതി നേടിയിരുന്നു. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചത് കൊണ്ട് തന്നെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം നില നിർത്തുന്നു. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ പ്രധാന നടന്മാരോടൊപ്പം അഭിനയിക്കാൻ ഇതിനോടകം താരത്തിന് സാധിച്ചു എന്നും എടുത്തു പറയേണ്ടതാണ്. 2018 ൽ പുറത്തിറങ്ങിയ ആർട്ടിസ്റ്റ് എന്ന സിനിമയിലെ താരത്തിന്റെ അഭിനയം എല്ലാവരാലും പ്രശംസിക്കപ്പെട്ടിരുന്നു.

ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് താരത്തിനെ തേടി എത്തി. താരം ഏറ്റവും അവസാനമായി പ്രത്യക്ഷപ്പെട്ടത് ദുൽഖർ നായകനായി പുറത്തിറങ്ങിയ സോളോ എന്ന സിനിമയിലാണ്. അതിനു ശേഷം സിനിമയിൽനിന്ന് താരം വിട്ടു നിന്നെങ്കിലും ആരാധകർക്ക് ഒരുപാട് കുറവും വന്നിട്ടില്ല.

ഇപ്പോൾ വീണ്ടും സുരാജ് നായകനായ പുറത്തിറങ്ങാൻ പോകുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന സിനിമയിൽ താരം അഭിനയിക്കും. സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് ആരാധകരേറെയാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങൾ മറ്റും താരം ആരാധകരുമായി നിരന്തരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

താരത്തിന്റെ ഓരോ പോസ്റ്റിനും മികച്ച പ്രതികരണങ്ങൾ പ്രേക്ഷകർ നൽകുന്നത് പ്രീതികൊണ്ട് തന്നെയാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് സമൂഹ മാധ്യമങ്ങളിൽ താരം പോസ്റ്റ് ചെയ്യാറുള്ളത്. തികച്ചും വ്യത്യസ്തമായ ഫോട്ടോയാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഇപ്പോൾ സെൽഫി ഫോട്ടോകൾ ആണ് താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

Ann
Ann
Ann
Ann
Ann
Ann
Ann
Ann
Ann