
സൗത്ത് ഇന്ത്യൻ സിനിമകളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് ഐശ്വര്യ മേനോൻ. മികച്ച അഭിനയം ആണ് താരത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാകുന്നത്. അതുകൊണ്ട് തന്നെ താരമൂല്യമുള്ള നടിമാരിലും താരത്തിന്റെ പേരുണ്ട്. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത് പ്രേക്ഷകർക്കിടയിൽ താരം സ്ഥാനം നേടിക്കഴിഞ്ഞു.

മലയാളത്തിനു പുറമെ തമിഴ് കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കുകയും കയ്യടി വാങ്ങുകയും ഭാഷകൾക്കതീതമായി നിരവധി ആരാധകരെ നേടുകയും ചെയ്തിട്ടുണ്ട്. താരം കടന്നു പോയ മേഖലകളെല്ലാം വിജയങ്ങൾ ആക്കാൻ താരത്തിനു സാധിച്ചു എന്നത് കൊണ്ട് തന്നെ താരത്തിന് ആരാധകർക്കിടയിൽ മികച്ച സ്ഥാനമാണ് ഉള്ളത്.

സിനിമകൾക്ക് മുമ്പ് സീരിയലിലാണ് താരം അഭിനയിച്ചത്. ഓരോ സിനിമകളിലും സീരിയലുകളിലും താരം അഭിനയിക്കുമ്പോഴും മിക്ക്ച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം നേടിയിട്ടുണ്ട്. തേന്ദ്രൽ എന്ന ടിവി സീരിയലിലൂടെയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. 2012 ൽ സിദ്ധാർത്ഥ് അമലപോൾ പ്രധാന വേഷത്തിലെത്തിയ ‘കാതലിൽ സ്വദപ്പവദ് എപ്പടി’ എന്ന സിനിമയിലൂടെ ആദ്യമായി ബിഗ് സ്ക്രീനിലും പ്രത്യക്ഷപ്പെട്ടു.

ഈ സിനിമയുടെ തെലുങ്കു പതിപ്പിലൂടെ തന്നെയാണ് താരം തെലുങ്ക് പ്രേക്ഷകരുടെയും പ്രിയങ്കരിയായത്. ദാസവാളയാണ് താരത്തിന്റെ ആദ്യ കന്നഡ സിനിമ. താരം മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിൽ നായകനായ മൺസൂൺ മംഗോസ് എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളി പ്രേക്ഷകരിൽ എന്നത്തെയും ആരാധകരെ നിലനിർത്തുകയാണ് താരം.

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള തമിഴ് നടിമാരിൽ ഒരാളാണ് താരം. ഏകദേശം 2.4 മില്യൺ ആൾക്കാരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം പിന്തുടരുന്നത്. അതു കൊണ്ടു തന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

താരം അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത റീൽസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ഫിറ്റ്നസ്, യോഗ വീഡിയോ ആണ് പങ്കുവെച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ താരം നിരന്തരമായി ആരാധകർക്ക് വേണ്ടി തന്റെ ഇഷ്ട ഫോട്ടോകൾ പങ്കുവയ്ക്കാറുണ്ട്. വളരെ പെട്ടന്ന് വീഡിയോ വൈറലായിരിക്കുന്നു.









