ദുൽഖറിന്റെ നായികയായി വിലസിയ താരം.. ഇപ്പോഴത്തെ ലുക്ക്‌ കണ്ടോ🔥🔥 വർക്ക്‌ ഔട്ടിനു പോകുമ്പോഴുള്ള ചിത്രങ്ങൾ ഒപ്പിയെടുത്ത് ആരാധകർ..

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന അപൂർവം നടിമാരിൽ ഒരാളാണ് നേഹ ശർമ. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിൽ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ  താരത്തിന് സാധിച്ചിട്ടുണ്ട്. 2007 മുതൽ അഭിനയ ലോകത്ത് താരം സജീവമാണ്.

പ്രശസ്ത രാഷ്ട്രീയക്കാരനായ അജിത്ത് ശർമയാണ് താരത്തിന്റെ പിതാവ്. അച്ഛൻ  ബീഹാറിലെ രാഷ്ട്രീയത്തിൽ സജീവ പ്രവർത്തകനാണ്. താരത്തിന്റെ സഹോദരി ആയിഷ ശർമയും മോഡൽ രംഗത്തും അഭിനയ രംഗത്തും സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. എന്തായാലും പ്രശസ്ത കുടുംബത്തിൽ നിന്നും സിനിമയിൽ എത്തിയ താരം കഴിവ് കൊണ്ട് അറിയപ്പെടുന്ന താരമാണ്.

ചിറുതാ എന്ന തെലുങ്ക് സിനിമയിലൂടെ ആണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. രാംചരൺ, പ്രകാശ്‌രാജ്, ആശിഷ് വിദ്യാർത്ഥി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സിനിമയായിരുന്നു ഇത്. ഇമ്രാൻ ഹാഷ്മി നായകനായി പുറത്തിറങ്ങിയ ക്രൂഖ് എന്ന സിനിമയിലൂടെ താരം ബോളിവുഡിലും അരങ്ങേറി. അഭിനയത്തോടൊപ്പം ഡാൻസിലും താരം പ്രശസ്തയാണ്.

ക്ലാസിക് ഡാൻസ് ആയ കഥകിൽ താരത്തിന്റെ കഴിവ് അപാരമാണ്. താരം മലയാളികൾക്കിടയിൽ കൂടുതലും അറിയപ്പെടാൻ കാരണം 2017 ൽ പുറത്തിറങ്ങിയ ദുൽഖർ സിനിമയായ സോളോ എന്ന സിനിമയിൽ അഭിനയിച്ചതിലൂടെയാണ്. ഹിന്ദി തെലുങ്ക് മലയാളം കൂടാതെ പഞ്ചാബി ഭാഷയിലും താരം അഭിനയിച്ചു. പഠന മേഖലയിലും താരം മികവ് തെളിയിച്ചിട്ടുണ്ട്.

ന്യൂ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിൽ നിന്ന് ബിരുദം നേടിയ താരം പിന്നീട് ഫാഷൻ മോഡൽ ഡിസൈനിങ്ങിൽ സജീവമാവുകയാണുണ്ടായത്. ഇപ്പോൾ സിനിമയിലും മോഡൽ രംഗത്തും ഉള്ളതുപോലെ തന്നെ താരം സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 12 മില്യണിൽ കൂടുതൽ ആരാധകരാണ് താരത്തെ പിന്തുടരുന്നത്.

അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന  മിക്ക പോസ്റ്റുകളും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ഫോട്ടോഷൂട്ടുകളും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കറുപ്പ് ഡ്രസിൽ ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. മികച്ച പ്രതികരണങ്ങളാണ് ആരാധകർ താരത്തിന് നൽകുന്നത്.

Neha
Neha
Neha
Neha
Neha
Neha
Neha
Neha