അവസരം തേടിച്ചെന്ന എന്നെ ജ്യൂസിൽ ലഹരി മരുന്ന് കലർത്തി ബോധം കെടുത്തി… എന്നിട്ട് അങ്ങനെ ചെയ്തു… ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുൻ മിസ് ഇന്ത്യ…

in Entertainments

സെലിബ്രേറ്റി പദവിയിൽ ഉള്ളവർ ഇടക്ക് സോഷ്യൽ മീഡിയയിൽ തുറന്നു പറയുന്ന പലതും വാർത്തകൾ ആവാറുണ്ട്. ഒരുപാട് ആരാധകരുള്ള നടീനടന്മാർ കഴിഞ്ഞ ജീവിതത്തിലുണ്ടായ എന്തെങ്കിലും ഒരു സംഭവമായിരിക്കും ഇത്തരത്തിൽ പിന്നീട് അഭിമുഖങ്ങളിലോ മറ്റോ തുറന്നു പറയുന്നുണ്ടാവുക. വളരെ പെട്ടെന്നാണ് അത്തരത്തിലുള്ള വാക്കുകൾ ആരാധകർക്കിടയിൽ തരംഗം ആവുകയും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യാറുള്ളത്.

ഇപ്പോൾ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത് പാരി പാസ്വാൻ എന്ന മുൻ മിസ് ഇന്ത്യ താരമാണ്. അവസരം തേടി ചെന്നപ്പോൾ തനിക്ക് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകുകയും ബോധം കെടുത്തുകയും ചെയ്തു എന്നാണ് താരം തുറന്നു പറഞ്ഞതിൽ ഉള്ളത്. ഇതിനുശേഷം നീല ചിത്രങ്ങൾ പകർത്തി എന്നും താരം ആരോപണം ഉന്നയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ വാക്കുകൾക്ക് വലിയ വാർത്താ പ്രാധാന്യമാണ് ലഭിക്കുന്നത്.

ബോംബെയിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു കമ്പനിക്ക് എതിരെ ആണ് താരം ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത് എങ്കിലും കമ്പനിയുടെ പേര് വെളിപ്പെടുത്താൻ താരം തയ്യാറായില്ല. ഇത് കൂടുതൽ ചർച്ചകൾക്കും ഊഹാപോഹങ്ങൾക്കും വഴി വെക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് നടി കേസ് ഫയൽ ചെയ്തിട്ടുണ്ട് എന്നും പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നുണ്ട്. മുംബൈ പോലീസ് ഇപ്പോൾ ഈ കേസ് അന്വേഷിച്ചു വരികയാണ് എന്നാണ് പുറത്തുവരുന്ന വാർത്ത.

2019 വർഷത്തിലെ മിസ് ഇന്ത്യ ആയിരുന്നു താരം. “പെൺകുട്ടികളെ ഇത്തരത്തിൽ കെണിയിൽ പെടുത്തി നീല ചിത്രങ്ങൾ പകർത്തുന്ന ഒരു റാക്കറ്റ് തന്നെ മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്നുണ്ട്. ഞാനും അവരുടെ ഇരയാണ്” എന്നാണ് താരം ഇതുമായി ബന്ധപ്പെട്ട് തുറന്നു പറഞ്ഞ വാക്കുകൾ. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ തരംഗമായത്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് സ്വന്തം ഭർത്താവിന്റെ പേരിൽ ഒരു കേസ് കൊടുത്തതിനെ തുടർന്ന് സോഷ്യൽ മീഡിയകളിലും വാർത്തകളിലും താരം നിറഞ്ഞു നിന്നിരുന്നു. നീരജ് പാസ്വാൻ ആണ് നടിയുടെ ഭർത്താവ്. നടി നൽകിയ സ്ത്രീധന പീഡന പരാതിയിൽ നീരജ് ഇപ്പോൾ ജയിലിലാണ്. ഭർത്താവിനും വീട്ടുകാർക്കും എതിരെ ജാർഖണ്ഡിലെ പോലീസ് സ്റ്റേഷനിലാണ് താരം പരാതി നൽകിയത്.

ഈ കേസിനെ തുടർന്ന് ഭർതൃവീട്ടുകാർ താരത്തിനെതിരെ പറഞ്ഞിരിക്കുന്ന വാക്കുകൾ എല്ലാം അടിസ്ഥാന രഹിതമാണ് എന്നും സ്ത്രീധനം നൽകാൻ വിസമ്മതിച്ചത് ആണ് ഇത്തരത്തിലുള്ള ആരോപണങ്ങൾക്ക് കാരണം എന്നും താരം പറയുന്നു. രാജ് കുന്ദ്രയുടെ നീലചിത്രം നിർമ്മാണ റാക്കറ്റുമായി നടിക്ക് ബന്ധമുണ്ടെന്നാണ് ഭർതൃവീട്ടുകാർ ആരോപിക്കുന്നത്. പെൺകുട്ടികളെ വലയിൽ വീഴ്ത്തുന്നത് ആണ് ഇവരുടെ ജോലി എന്നും ഭർതൃ വീട്ടുകാർ ആരോപിക്കുന്നുണ്ട്.

Pari
Pari
Pari
Pari

Leave a Reply

Your email address will not be published.

*