മോഡലിങ്, അവതാരക, ഡാൻസർ തുടങ്ങിയ ഒട്ടേറെ രംഗങ്ങളിൽ താരം പ്രസിദ്ധി ആർജിച്ച താരമാണ് രമ്യ പണിക്കർ. മലയാളത്തിലും തമിഴിലും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത് താരം കയ്യടി നേടുകയാണ്. തിരുവനന്തപുരം സ്വദേശിയായ താരത്തെ വളരെ പെട്ടന്നാണ് ആരാധകർ വരവേറ്റത്
ഒരേ മുഖം എന്ന സിനിമയിലൂടെയാണ് താരം സിനിമാ ലോകത്തേക്ക് എത്തിയത്. ശേഷം എട്ടോളം സിനിമളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചു. അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഫലിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടു എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്.
ഒരേമുഖം, ഹാദിയ, ചങ്ക്സ്, ഇര, സൺഡേ ഹോളിഡേ, മാസ്റ്റര്‍പീസ്, മറഡോണ , പൊറിഞ്ചു മറിയം ജോസ് ഇവയാണ് മലയാളം ചിത്രങ്ങൾ. താരം അഭിനയിച്ച ഓരോ കഥാപാത്രത്തെയും പ്രേക്ഷകർ കയ്യടിച്ചു സ്വീകരിക്കാൻ തരത്തിൽ മികവിൽ താരം അവതരിപ്പിച്ചു. മലയാളത്തിൽ പ്രേക്ഷകർക്ക് ഇഷ്ട താരമായതു പോലെതന്നെ തമിഴിലും താരം പ്രശസ്തയാണ്.
ശ്രദ്ധേയമായ കഥാപാത്രങ്ങളെ തമിഴിലും അവതരിപ്പിക്കാൻ താരത്തിന് അവസരം ലഭിച്ചു. ഒരു വാതിൽകോട്ടൈ, അജിത് ഫ്രാം അർപ്പു കോട്ടൈ തുടങ്ങിയവയാണ് താരം അഭിനയിച്ച തമിഴ് ചിത്രങ്ങൾ. തമിഴ് ഭാഷയിൽ ആണെങ്കിലും താരത്തിന് വളരെ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
ഒരുപാട് കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു എങ്കിലും താരത്തിന് നിറഞ്ഞ കൈയ്യടി ലഭിച്ച കഥാപാത്രം ചങ്ക്സ് എന്ന ചിത്രത്തിലെ ജോളി മിസ് ആയിരുന്നു. ആ കഥാപാത്രത്തിലൂടെയാണ് താരത്തെ കൂടുതൽ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത് എന്ന് പറഞ്ഞാലും തെറ്റാവില്ല. താരം ഡാൻസിൽ നിന്നാണ് സിനിമയിലേക്ക് വരുന്നത്.
പഠന മേഖലയിലും താരം പുലി തന്നെ. കേരള യൂണിവേഴ്സിറ്റിയിൽ ബിരുദം പൂർത്തിയാക്കിയ താരം നൃത്ത രംഗത്ത് സജീവമായി നിൽക്കുന്നു. മോഡലിങ് ,അവതാരക രംഗത്തും സജീവമായ താരം തമിഴ് അടക്കം അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചു. മികച്ച ഒരുപാട് അവസരങ്ങളാണ് ഇപ്പോൾ തരത്തെ തേടിയെത്തുന്നത്.
ഇൻസ്റ്റയിൽ ഏറെ സജീവമായ താരം നിരവധി ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഗ്ലാമർ ചിത്രങ്ങളാണ് ഇവയിലധികവും. ഒന്നേകാൽ ലക്ഷത്തോളം ഫോളോവേഴ്സുണ്ട് താരത്തിന് ഇൻസ്റ്റയിൽ. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ താരം പങ്കു വച്ചിരിക്കുന്ന സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളാണ് വൈറലായിരിക്കുന്നത്.