കിടിലൻ ഫോട്ടോകളിൽ തിളങ്ങി രശ്മിക മന്ദന.
ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ സിനിമയിൽ സെൻസഷണൽ താരമായി മാറിയ നടിയാണ് രശ്മിക മന്ദന. മികച്ച അഭിനയം കൊണ്ടും അതിലേറെ മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇന്ത്യൻ യുവാക്കളുടെ ക്രഷ് എന്ന നിലയിലും താരം അറിയപ്പെടുന്നു. ഇന്ത്യയിൽ നിലവിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് താരം.
തെലുങ്ക് കന്നട എന്നീ ഭാഷകളിൽ ആണ് താരം സജീവമായി നിലകൊള്ളുന്നത്. 2016 ലാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ഈ കാലയളവിൽ 12 ഓളം സിനിമകളിൽ താരം അഭിനയിച്ചു കഴിഞ്ഞു. താരത്തിന്റെ ഒരുപാട് സിനിമകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം ഇതിനകം തന്നെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞിരിക്കുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം 20 മില്യണിൽ കൂടുതൽ ആരാധകർ ഉണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന എല്ലാ പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. അതൊക്കെ താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞാടുന്നത്. ബീച്ച് അരികിൽ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതി സുന്ദരിയായി കാണപ്പെടുന്ന താരം സാരിയുടുത്ത് ശാലീനസുന്ദരി ആയും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമർ ലുക്കിലും പ്രത്യക്ഷപ്പെടാറുണ്ട്.
2016 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് കന്നഡ ക്യാമ്പസ് സിനിമയായ ‘കിറിക്ക് പാർട്ടി’ യിലൂടെയാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ആദ്യ സിനിമയിൽ തന്നെ സിനിമയിലേക്കുള്ള തന്റെ വരവ് അറിയിക്കാൻ താരത്തിന് സാധിച്ചു. പിന്നീട് അഞ്ജനി പുത്ര, ചമക്ക് എന്നീ കന്നട സിനിമകളിലും താരം അഭിനയിച്ചു. തെലുങ്ക് സിനിമയിലെ അരങ്ങേറ്റം മുതലാണ് താരം കൂടുതൽ സെൻസേഷനൽ ആയി മാറിയത്.
ചലോ ആണ് താരത്തിന്റെ ആദ്യ തെലുങ്ക് സിനിമ. സൗത്ത് ഇന്ത്യൻ യങ് സെൻസേഷണൽ സ്റ്റാർ അർജുൻ ദേവരകൊണ്ട യോടൊപ്പം രണ്ട് സിനിമകളിൽ നായിക വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇതിലൂടെയാണ് താരം കൂടുതലും ആരാധകരെ നേടിയെടുത്തത്. സുൽത്താൻ എന്ന സിനിമയിലൂടെ താരം തമിഴിലും അരങ്ങേറ്റം കുറിച്ചു. അല്ലു അർജുൻ നായകനായും മലയാളത്തിന്റെ പ്രിയ താരം ഫഹദ് ഫാസിൽ വില്ലനായും വരാനിരിക്കുന്ന ‘പുഷ്പ’ എന്ന തെലുങ്ക് സിനിമയിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത് താരമാണ്.